Image

നമ്‌ബി നാരായണനും കെ.കെ മുഹമ്മദും പത്മ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി

Published on 16 March, 2019
നമ്‌ബി നാരായണനും കെ.കെ മുഹമ്മദും പത്മ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി


ന്യൂഡല്‍ഹി: ഐഎസ്‌ആര്‍ഒ മുന്‍ ശാസ്‌ത്രജ്ഞന്‍ നമ്‌ബി നാരായണനും പുരാവസ്‌തു ഗവേഷകന്‍ കെ.കെ മുഹമ്മദ്‌ അടക്കമുള്ള മലയാളികള്‍ക്ക്‌ പത്മ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദാണ്‌ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്‌തത്‌.

നമ്‌ബി നാരായണന്‌ പത്മഭൂഷണ്‍ പുരസ്‌കാരവും കെ.കെ മുഹമ്മദ്‌ പത്മശ്രീയും ഏറ്റുവാങ്ങി. നാടന്‍ പാട്ടുകാരി തേജന്‍ ബായ്‌ക്ക്‌ പത്മവിഭൂഷണും ഭക്ഷ്യ സംസ്‌കരണ കമ്‌ബനിയായ എം.ഡി.എച്ചിന്റെ ഉടമ മഹാഷായ്‌ ദരംപാല്‍ ഗുലാത്തി, പര്‍വ്വതാരോഹക ബചേന്ദ്രി പാല്‍ എന്നിവര്‍ക്ക്‌ പത്മഭൂഷണും പ്രസിഡന്റ്‌ സമ്മാനിച്ചു.

നടന്‍ മനോജ്‌ ബാജ്‌പേയ്‌, തബല വിദ്വാന്‍ സ്വപന്‍ ചൗധരി, ഫുട്‌ബാള്‍ താരം സുനില്‍ ഛേത്രി, അമ്‌ബെയ്‌ത്‌ താരം ബൊംബയ്‌ ല ദേവി ലെയ്‌ഷ്രം, മുന്‍ ക്രിക്കറ്റ്‌ താരം ഗൗതം ഗംഭീര്‍, പൊതുപ്രവര്‍ത്തകന്‍ എച്ച്‌.എസ്‌ ഫൂഡ, ബാസ്‌കറ്റ്‌ ബാള്‍ താരം പ്രശാന്തി സിങ്‌, തേയില വ്യാപാരി ഡി. പ്രകാശ്‌ റാവു എന്നിവര്‍ പത്മശ്രീയും ഏറ്റുവാങ്ങി. പത്മ പുരസ്‌കാരങ്ങളുടെ രണ്ടാം ഘട്ട വിതരണമാണ്‌ ഇന്ന്‌ നടന്നത്‌.

മാര്‍ച്ച്‌ 11ന്‌ നടന്ന ചടങ്ങില്‍ 112 പുരസ്‌കാര ജേതാക്കളില്‍ 56 പേര്‍ക്കാണ്‌ ആദ്യ ഘട്ടത്തില്‍ പുരസ്‌കാരങ്ങള്‍ നല്‍കിയത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക