Image

ഫോണ്‍ തട്ടിപ്പില്‍ മുന്‍ സിറ്റി കൗണ്‍സിലര്‍ക്കും പണം പോയി

Published on 16 March, 2019
ഫോണ്‍ തട്ടിപ്പില്‍ മുന്‍ സിറ്റി കൗണ്‍സിലര്‍ക്കും പണം പോയി
തട്ടിപ്പുകാരുടെ ഫോണ്‍ കെണിയില്‍ കുടുങ്ങി ഫ്ളോറിഡയിലെ ഓറഞ്ച് സിറ്റി മുന്‍ കൗണ്‍സിലര്‍ ടോം ഏബ്രഹാമിനും 1800 ഡോളര്‍ പോയി. ഇനി പറഞ്ഞിട്ട് കാര്യമില്ലെങ്കിലും ജനം ഇത് അറിയുകയും ജാഗ്രത പാലിക്കുകയും വേണമെന്നു അദ്ദേഹം ആഗ്രഹിക്കുന്നു.

ഐ.ആര്‍.എസിന്റെ പേരിലുള്ള തട്ടിപ്പ് ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. അതിനു പകരം മറ്റ് ഗവണ്മെന്റ് ഏജന്‍സികളുടെ പേരിലാണു തട്ടിപ്പ്. ഐ.ആര്‍.എസിന്റെ പേരില്‍ വ്യാജ കത്ത് വഴി പണം തട്ടാനും നീക്കം നടക്കുന്നു.

സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്റെ പേരിലാണ് ടോം ഏബ്രഹാമിനു കോള്‍ വന്നത്.210ഏരിയാ കോഡില്‍ നിന്നു രണ്ടുവട്ടം വിളി വന്നു. രണ്ടുവട്ടവും ഒരേ നമ്പര്‍. സോഷ്യല്‍ സെക്യൂരിറ്റിയിലെ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ എന്ന നിലയിലാണ് പരിചയപ്പെടുത്തിയത്. വിദേശ ഉച്ഛാരണങ്ങളുള്ള ഒരാളാണ് സംസാരിച്ചത്. ചെറുപ്പക്കാരനായ ഒരു ഫിലിപ്പിനോ എന്നു തോന്നി. അയാള്‍ പേര്, ഐ.ഡി, കേസ്നമ്പര്‍, ഇതുമായി ബന്ധപ്പെട്ട നിയമവകുപ്പ് എല്ലാം വായിച്ചു.

തുടര്‍ന്ന് കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. ടെക്സസ് അതിര്‍ത്തിക്കടത്ത് രക്തവും മയക്കുമരുന്നും ഉള്ള ഒരു കാര്‍ ഉപേക്ഷിച്ചു കടന്നു എന്നതായിരുന്നു ടോം ഏബ്രഹാമിന്റെ പേരിലുള്ള ചാര്‍ജ്.

ചുരുക്കത്തില്‍ 73-കാരനായ ടോം മയക്കു മരുന്നു കടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും, സോഷ്യല്‍ സെക്യൂരിറ്റി കിട്ടുന്നവരുടെ അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുക്കുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ആശ്വസിപ്പിക്കാനായി മറ്റൊന്നു കൂടി അയാള്‍ പറഞ്ഞു. ഒരുപക്ഷെ അതു നിങ്ങളല്ലായിരിക്കാം. ചേസ് ബാങ്കില്‍ നിന്നു നിങ്ങളുടെ വിവരം ശേഖരിച്ച മറ്റ് ആരെങ്കിലും ആകാം.

പക്ഷെ നിരപരാധിത്വം തെളിയിക്കാന്‍ ടോം സഹകരിക്കണം. അവര്‍ പറയുന്നതുപോലെ ചെയ്യണം. അല്ലെങ്കില്‍ സമീപത്ത് കാത്തുനില്‍ക്കുന്ന ഫെഡറല്‍ ഏജന്റുമാര്‍ വന്ന് അറസ്റ്റ് ചെയ്യും.

അതുപോലെ കോടതിയിലെ വിചാരണ രഹസ്യമായോ പരസ്യമായോ നടത്തണമെന്നാവശ്യപ്പെടാം. രഹസ്യ വിചാരണ എന്നു പറഞ്ഞാല്‍ പിന്നെ മറ്റാനാവില്ല. മാറ്റണമെങ്കില്‍ പിഴ അടയ്ക്കണം.

സഹകരിച്ചില്ലെങ്കില്‍ ഉടന്‍ വാറന്റുമായി വന്ന് 89,000 ഡോളറിനുവേണ്ടി വീട് സേര്‍ച്ച് ചെയ്യും. വിവരം ദുരുപയോഗം ചെയ്തതിനു വല്ലവരേയും സംശയമുണ്ടോ എന്നും ചോദിച്ചു. മൂന്നു പേരുടെ പേര് പറഞ്ഞു. തന്റെ വിവരങ്ങള്‍ ലഭിക്കാവുന്ന മൂന്നു വാടകക്കാര്‍.

എന്തായാലും പറഞ്ഞതുപോലെ അനുസരിക്കാമെന്നു ടോം സമ്മതിച്ചു. ഇടയ്ക്ക് അറ്റോര്‍ണിയെ ബന്ധപ്പെടണമെന്നു പറഞ്ഞപ്പോള്‍ അവര്‍ ചൂടായി. താങ്കള്‍ വളരെ റൂഡ് ആയി സംസാരിക്കുന്നുവെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നുമായി ഭീഷണി. ഫോണ്‍ കോള്‍ തുടര്‍ന്നുകൊണ്ടിരിക്കേ ഷുഗറിനു മരുന്നു കഴിക്കാന്‍ സമ്മതിച്ചു.

തുടര്‍ന്നു ബാങ്കില്‍ പോയി ഉള്ള തുക മുഴുവന്‍ എടുത്ത് ഗൂഗിള്‍ കാര്‍ഡ് ആക്കാന്‍ പറഞ്ഞു. ചെക്കിംഗ് അക്കൗണ്ടില്‍ നിന്നു 1360 ഡോളര്‍ എടുത്ത് 500 ഡോളറിന്റെ രണ്ടു കാര്‍ഡും 360 ഡോളറിന്റെ മറ്റൊരു കാര്‍ഡും വാല്‍ഗ്രീന്‍സില്‍ നിന്നുവാങ്ങി. അതിന്റെ നമ്പര്‍ അവര്‍ക്കു നല്കി.

സ്റ്റോറില്‍ വച്ചും ഫോണ്‍ കട്ട് ചെയ്യാന്‍ സമ്മതിച്ചില്ല. ഡ്രൈവ് ചെയ്യുമ്പോഴും ഫോണ്‍ ഓണ്‍ തന്നെ. അതിനിടെ മറ്റൊരു കോള്‍ വന്നത് എടുക്കുന്നതിനും തടസ്സമുണ്ടായില്ല. ചുരുക്കത്തില്‍ രണ്ടു മണിക്കൂറോളം ഫോണ്‍ സംഭാഷണം തുടര്‍ന്നു.

ഇതിനിടെ കയ്യില്‍ വേറെ കാശൊന്നും ഇല്ലേ എന്നു ചോദിച്ചു. മണ്ടത്തരത്തില്‍ 440 ഡോളര്‍ കയ്യിലുണ്ടെന്നു പറഞ്ഞു. അതിനു വേറൊരു കാര്‍ഡ് വാങ്ങാന്‍ നിര്‍ദേശം വന്നു. അങ്ങനെ വാല്‍ഗ്രീന്‍സില്‍ പോയി നാലാമത്തേയും കാര്‍ഡ് വാങ്ങി. കയ്യോടെ അതിന്റെ നമ്പര്‍ അവര്‍ക്കു കൊടുത്തു.

കയ്യില്‍ പണം വെയ്ക്കരുതെന്നതു കൊണ്ടാണ് കയ്യിലുള്ളതും വാങ്ങുന്നതത്രേ. ഈ പണമെല്ലാം കൂട്ടി പിറ്റേന്ന് 12 മണിക്ക് കാഷിയര്‍ ചെക്കായി സോഷ്യല്‍ സെക്യൂരിറ്റിയുടെ ഡിറ്റക്ടീവ് നേരിട്ട്കൊണ്ടുവന്ന് തരുമെന്നായിരുന്നു വാഗ്ദാനം.

എല്ലാം പോയി കഴിഞ്ഞപ്പോഴാണ് തട്ടിപ്പ് ബോധ്യമായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. പണം തിരിച്ചു കിട്ടിയില്ലെങ്കിലും മറ്റുള്ളവര്‍ക്ക് ഇതൊരു പാഠമാകട്ടെ എന്നു ടോം ഏബ്രഹാം കരുതുന്നു.

ഐ.ആര്‍.എസ് ആരേയും നേരിട്ട് വിളിക്കാറില്ല എന്നു വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടപ്പോഴാണ് തട്ടിപ്പുകാര്‍ പുതിയ വിദ്യയുമായി രംഗത്തിറങ്ങിയത്.

ഇപ്പോല്‍ തട്ടിപ്പുകാര്‍ പുതിയൊരു വിദ്യക്കും രൂപം കൊടുത്തിട്ടുണ്ട്.ഐ.ആര്‍.എസിന്റേത് എന്നു തോന്നിക്കുന്ന കത്ത് വരും. ബാലന്‍സ് തുക അടയ്ക്കാന്‍ നിര്‍ദേശിക്കും.

തുക അയയ്ക്കേണ്ടത് ഐ.ആര്‍.എസ് എന്ന പേരില്‍ ടെക്സസിലെ ഒരു വിലാസത്തിലേക്ക്. പക്ഷെ ഐ.ആര്‍.എസിനു നാം പണം കൊടുക്കുമ്പോള്‍ എഴുതുന്നത് യു.എസ് ട്രഷറി എന്നാണ്. പലര്‍ക്കും അതു അറിയില്ല.

ഇവിടെ ചില കാര്യങ്ങള്‍ അറിയുക. അറസ്റ്റിനെ എന്തിനാണ് ഇത്ര പേടിക്കുന്നത്? അറസ്റ്റ് ചെയ്തതുകൊണ്ട് തൂക്കി കൊല്ലുകയൊന്നുമില്ല. നമുക്ക് അറ്റോര്‍ണിയെ വിളിക്കാം. സത്യം തുറന്നു പറയാം. എന്തെല്ലാം വഴികളുണ്ട്. വന്നപാടെ പോലീസ് നാട്ടിലേതുപോലെ രണ്ട് തല്ലുകയൊന്നുമില്ല.

എന്നു മാത്രമല്ല. നമ്മുടെ 500 ഡോളറിനും, 1000 ഡോളറിനുമൊന്നും ഡിപ്പാര്‍ട്ട്മെന്റുകളൊന്നും പുറകെ വരുക പോലുമില്ല.

എന്തായാലും ഒട്ടൊന്ന് ഒതുങ്ങിയതെന്നു കരുതിയ ഫോണ്‍ തട്ടിപ്പ് ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത വേണം. ചെന്നു ചാടിയേക്കരുത്.  see below photo of IRS fake letter
ഫോണ്‍ തട്ടിപ്പില്‍ മുന്‍ സിറ്റി കൗണ്‍സിലര്‍ക്കും പണം പോയി
Join WhatsApp News
Dear Tom Sir/ from Shaji 2019-03-16 15:22:54
Dear Tom Sir
Sorry to hear your loss. I think the Hotel guy is behind this.
should we start a go fund me to get some money?
I am your student at Christian college Chegannoor.
please let us know Sir.

Tom abraham 2019-03-16 17:24:54
Gilmer tx police dept knows some mexican scammers. 
An investigation is ongoing. Orange city PD may contact
Gilmer pd help. So far, I am okay no money needed
I have good friends ariund. Always
കടുവയെ കിടുവ പിടിച്ചു 2019-03-16 20:58:26
കടുവയെ കിടുവ പിടിച്ചെന്നു കേട്ടിട്ടേയുള്ളു . ഇത് ആദ്യമായ ഒരു രാഷ്ട്രീയക്കാരനെ വേറൊരു തട്ടിപ്പ് കാരൻ തട്ടിച്ചെന്ന് കേൾക്കുന്നത് .  
Doctor Miser 2019-03-17 07:31:01
May be Councilman s sugar was too low as he told scammer,  that he had confusion. He should have stopped driving from store to store and Chase . 
ഗണപതി ഭഗവാന്‍ 2019-03-17 08:40:05
നമുക്ക്ര രണ്ടു തേങ്ങ ഹോമിക്കു -കന്ഫുഷന്‍ മാറി കിട്ടും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക