Image

ന്യൂസിലാന്‍ഡ്‌ വെടിവെയ്‌പ്പില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി യുവതിയും: കൊടുങ്ങല്ലൂര്‍ സ്വദേശിനി കൊല്ലപ്പെട്ടതായി കുടുംബം

Published on 16 March, 2019
 ന്യൂസിലാന്‍ഡ്‌ വെടിവെയ്‌പ്പില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി യുവതിയും: കൊടുങ്ങല്ലൂര്‍ സ്വദേശിനി കൊല്ലപ്പെട്ടതായി കുടുംബം


ന്യൂസിലാന്‍ഡിലെ പള്ളികളില്‍ നടന്ന വെടിവെയ്‌പ്പില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി യുവതിയും. കൊച്ചി മാടവന പൊന്നാത്ത്‌ അബ്ദുല്‍ നാസറിന്റെ ഭാര്യ അന്‍സി അലിബാവ എന്ന 20കാരിയാണ്‌ മരിച്ചത്‌.

ഒരു വര്‍ഷം മുമ്പാണ്‌ ഇരുവരും ന്യൂസിലാന്‍ഡിലേക്ക്‌ പോയത്‌. നാസര്‍ തന്നെയാണ്‌ അന്‍സിയുടെ മരണ വാര്‍ത്ത നാട്ടില്‍ അറിയിച്ചത്‌.

തീവ്രവലതുപക്ഷ തീവ്രവാദി ജുമുഅ നമസ്‌കാര സമയത്ത്‌ പള്ളിയിലേക്ക്‌ ആയുധങ്ങളുമായെത്തി നടത്തിയ വെടിവെയ്‌പ്പില്‍ 49 പേര്‍ക്കാണ്‌ ജീവന്‍ നഷ്ടമായത്‌.

 
പിതാവ് ആലിബാവ, മാതാവ് ഫാത്തിമ. ന്യൂസിലാന്‍ഡില്‍ അഗ്രികള്‍ച്ചറല്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിയാണ് ആന്‍സി. ഭര്‍ത്താവ് നാസര്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക