Image

മലയാളി ആര്‍ച്ച്ബിഷപ്പ് ആരോപണത്തിന്റെ നെറുകയില്‍: സ്ത്രീവിഷയവും സാമ്പത്തിക ക്രമക്കേടും; ഒടുവില്‍ വത്തിക്കാന്‍ ഇടപെട്ട് തരംതാഴ്ത്തി

Published on 16 March, 2019
മലയാളി ആര്‍ച്ച്ബിഷപ്പ് ആരോപണത്തിന്റെ നെറുകയില്‍: സ്ത്രീവിഷയവും സാമ്പത്തിക ക്രമക്കേടും; ഒടുവില്‍ വത്തിക്കാന്‍ ഇടപെട്ട് തരംതാഴ്ത്തി
ന്യുയോര്‍ക്ക് സിറ്റി: റോമന്‍ കത്തോലിക്കാ സഭയില്‍ ഒരു അഭിഷിക്തന്‍ കൂടി അഴിമതിയുടെയും പെരുമാറ്റദൂഷ്യത്തിന്റെയും പേരില്‍ ആരോപണം നേരിടുന്നു. മലയാളിയായ ആര്‍ച്ച് ബിഷപ്പ് ആണ് പ്രതിക്കൂട്ടില്‍. യു.എന്നിലെ വത്തിക്കാന്റെ സ്ഥിരം നിരീക്ഷനായിരിക്കേ ഒരു സ്ത്രീയുമായി ഇദ്ദേഹത്തിന് വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും ഇവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. വത്തിക്കാന്‍ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

വത്തിക്കാന്റെ കസാക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളിലെ അപ്പസ്‌തോലിക് നൂണ്‍ഷ്യോ ആയ ആര്‍ച്ച്ബിഷപ്പ് ഫ്രാന്‍സിസ് അസ്സീസി ചുള്ളിക്കാട്ട് (65) ആണ് ആരോപണം നേരിടുന്നത്. 2010 ജൂലൈ മുതല്‍ 2014 ജൂണ്‍ വരെ ഇദ്ദേഹം ന്യുയോര്‍ക്കില്‍ ഐക്യരാഷ്ട്ര സഭയിലെ വത്തിക്കാന്റെ പ്രതിനിധിയായി പ്രവര്‍ത്തിച്ചിരുന്നു. ഈ കാലയളവില്‍ ഒരു സ്ത്രീയുമായി പ്രണയബന്ധത്തിലായിരുന്നുവെന്നും ഇവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. കൊച്ചി സ്വദേശിയായ ഇദ്ദേഹം വരാപ്പുഴ അതിരൂപതാംഗമാണ്.

ആര്‍ച്ച്ബിഷപ്പ് ചുള്ളിക്കാട്ടിന്റെ സ്വഭാവത്തെ കുറിച്ച് വത്തിക്കാനും പരാതി എത്തിയിരുന്നു. 2013 ഡിസംബറില്‍ വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് കര്‍ദ്ദിനാള്‍ പീയേത്രോ പരോളിനാണ് പരാതി നല്‍കിതെന്ന് മുന്‍ സഹപ്രവര്‍ത്തകര്‍ പറയുന്നു. വത്തിക്കാന്റെ യു.എന്നിലെ മുന്‍ നിയമോപദേശകനായ ടെറന്‍സ് മക്കീഗന്‍ ഒപ്പുവച്ച പരാതിയാണ് വത്തിക്കാനിലേക്ക് അയച്ചത്. ഇതേതുടര്‍ന്ന് 2014 ജനുവരിയില്‍ വത്തിക്കാനിലേക്ക് ആര്‍ച്ച്ബിഷപ്പിനെ വിളിപ്പിച്ചിരുന്നു. രണ്ടു മാസം കഴിഞ്ഞാണ് തിരിച്ചെത്തിയത്. ആ വര്‍ഷം ജൂണില്‍ യു.എന്നില്‍ നിന്നും രാജിവച്ച് മടങ്ങുകയും ചെയ്തു. അന്നത്തെ പരാതിയാണ് പിന്നീട് യു.എന്നില്‍ തുടരാന്‍ ആര്‍ച്ച്ബിഷപ്പിനെ വത്തിക്കാന്‍ അനുവദിക്കാതിരുന്നത്. എന്നാല്‍ വത്തിക്കാനിലുള്ള ചുള്ളിക്കാട്ടിന്റെ സുഹൃത്തുക്കളായ ആര്‍ച്ച്ബിഷപ്പുമാര്‍ അദ്ദേഹത്തിന് എല്ലാ സഹായവും നല്‍കിയിട്ടുണ്ടെന്നും ഇവര്‍ വത്തിക്കാന്‍ ന്യൂസ് ഏജന്‍സിയോട് പറയുന്നു

യു.എന്നില്‍ നിന്ന് രാജിവച്ച ആര്‍ച്ച്ബിഷപ്പിന് രണ്ടു വര്‍ഷത്തേക്ക് മറ്റ് ചുമതലകളൊന്നും നല്‍കിയിരുന്നില്ല. 2016 ജൂണില്‍ കസാക്കിസ്ഥാന്‍ പ്രതിനിധിയായി നിയമിച്ചു. ആര്‍ച്ച്ബിഷപ്പിനെതിരെ ഇതിലൂടെ തരംതാഴ്ത്തല്‍ നടപടിയാണ് വത്തിക്കാന്‍ സ്വീകരിച്ചത്. എന്നാല്‍ അദ്ദേഹംഒരു പദവിയും സ്വീകരിക്കാന്‍ യോഗ്യനല്ലെന്നാണ് മുന്‍ സഹപ്രവര്‍ത്തകര്‍ പറയുന്നത്.  

അതേസമയം, തങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ വത്തിക്കാന്‍ പ്രസ് ഓഫീസ്, യു.എന്നിലെ വത്തിക്കാന്‍ പ്രതിനിധിസംഘം, ആരോപണ വിധേയരായ ആര്‍ച്ച്ബിഷപ്പ് ചുള്ളിക്കാട്ട്, കന്യാസ്ത്രീ എന്നിവര്‍ തയ്യാറായില്ലെന്നും വത്തിക്കാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക