Image

ജോസഫിനോട് നീതി നിഷേധം കാട്ടിയിട്ടില്ലെന്ന് ജോസ്.കെ. മാണി

Published on 16 March, 2019
ജോസഫിനോട് നീതി നിഷേധം കാട്ടിയിട്ടില്ലെന്ന് ജോസ്.കെ. മാണി

കോട്ടയം: പി.ജെ. ജോസഫിനോട് ഒരു തരത്തിലുമുള്ള നീതി നിഷേധവും കാട്ടിയിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ്.കെ.മാണി എം.പി. കേരളാ കോണ്‍ഗ്രസ്സിന്റെ ഏറ്റവും ആദരണീയനായ മുതിര്‍ന്ന നേതാവാണ് പി.ജെ ജോസഫ്.  രാജ്യസഭാ സീറ്റിന്റെ കാര്യത്തിലും ലോക്‌സഭാ സീറ്റിന്റെ കാര്യത്തിലും വ്യത്യസ്ത സമീപനമുണ്ടായിട്ടില്ല. രാജ്യസഭാ സീറ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനം കേരളത്തില്‍ ആകെ ശക്തിപ്പെടുത്തുന്നതിനായി ഏറ്റെടുക്കണമെന്ന് പി.ജെ ജോസഫ്  ഉള്‍പ്പെടുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഏകകണ്ഠമായി നിര്‍ബന്ധിക്കുകയായിരുന്നു.

എന്നാല്‍, ലോക്‌സഭാ സീറ്റിന്റെ കാര്യത്തില്‍ പല പേരുകളും പാര്‍ട്ടിയ്ക്ക് മുന്നില്‍ വന്നിരുന്നു. സീറ്റിനായി ജോസഫ് ആശ്യമുയര്‍ത്തിയപ്പോള്‍ തന്നെ അവിടെ ഏക അഭിപ്രായം രൂപപ്പെടാത്തതുകൊണ്ടാണ് സ്റ്റിയറിംഗ് കമ്മറ്റിയിലേക്ക് പോകേണ്ടിവന്നത്. സ്റ്റിയറിംഗ് കമ്മറ്റിയില്‍ വിത്യസ്ത പേരുകള്‍ ഉയര്‍ന്നുവന്ന സാഹചര്യം ചെയര്‍മാന്‍ വിശദീകരിച്ചു. പാര്‍ട്ടി ഘടകങ്ങളുമായും നേതാക്കളുമായും ആശയവിനിയമം നടത്തി ഒരു തീരുമാനം എടുക്കുന്നതിനാണ്് സ്റ്റിയറിംഗ് കമ്മറ്റിയോഗം ചെയര്‍മാനെ ചുമലതപ്പെടുത്തിയതെന്നും ജോസ്.കെ.മാണി വ്യക്തമാക്കിയത്.

കോട്ടയം സീറ്റിനോടൊപ്പം ഇടുക്കിയോ ചാലക്കുടിയോ ലഭിക്കണം എന്നതായിരുന്നു കേരളാ കോണ്‍ഗ്രസ്സിന്റെ നിലപാട്. എന്നാല്‍ കേരളാ കോണ്‍ഗ്രസ്സിന്റെ ഹൃദയമായ കോട്ടയം സീറ്റ് ഒരിക്കലും ഏതെങ്കിലും സീറ്റുമായി വച്ചുമാറുന്നതിന് കഴിയുമായിരുന്നില്ല. ഏറ്റവും ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്സ്. പാര്‍ട്ടിയുടെ എല്ലാ തീരുമാനങ്ങളിലും ജനാധിപത്യസ്വഭാവം നാള്‍ ഇതുവരെ പാലിച്ചിട്ടുണ്ടെന്നും ജോസ് കെ.മാണി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക