Image

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നു

കല Published on 17 March, 2019
മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നു

ലോക്സഭയില്‍ മത്സരിക്കാന്‍ തയാറെടുക്കുകയാണ് അഴിമതി കേസില്‍ കുരുങ്ങി സസ്പെന്‍ഷനില്‍ കഴിയുന്ന മുന്‍ വിജലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇലക്ഷന് മത്സരിക്കാന്‍ പാടില്ലെന്ന ചട്ടമുള്ളതിനാല്‍ സര്‍ക്കാര്‍ ജോലിയില്‍ നിന്നും വിരമിക്കാനുള്ള അപേക്ഷ ജേക്കബ് തോമസ് നല്‍കിയിട്ടുണ്ട്. സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരെയുള്ള പ്രതിഷേധമായിട്ടാണ് ജേക്കബ് തോമസിന്‍റെ ഇലക്ഷന്‍ മത്സരം. കേരളത്തിന്‍റെ തെക്കും വടക്കും രണ്ടു മണ്ഡലങ്ങളില്‍ ജേക്കബ് തോമസ് മത്സരിക്കും. 
2017 ഡിസംബര്‍ മുതല്‍ ജേക്കബ് തോമസ് സസ്പെന്‍ഷനിലാണ്. സര്‍ക്കാരിന്‍റെ ഓഖി രക്ഷാ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചതിനാണ് ആദ്യ സസ്പെന്‍ഷന്‍ ലഭിച്ചത്. തുടര്‍ന്ന് പുസ്കതം എഴുതി സര്‍ക്കാരിനെ വിമര്‍ശിച്ചതിന് രണ്ടാമത്തെ സസ്പെഷന്‍ കിട്ടി. തുടര്‍ന്ന് തുറമുഖ ഡയറക്ടറായിരിക്കെ ഡ്രജര്‍ വാങ്ങിയതിന്‍റെ ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണത്തിന്‍റെ പേരിലാണ് മുന്നാമത്തെ സസ്പെന്‍ഷന്‍. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ തന്നെ വിജിലന്‍സ് അന്വേഷണത്തിന് സസ്പെന്‍ഷനിലാകുന്നു എന്ന വൈരുദ്ധ്യവും ജേക്കബ് തോമസിന്‍റെ കാര്യത്തിലുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക