Image

തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് മോദി സിനിമയായി ജനങ്ങളിലേക്കെത്തും

കല Published on 17 March, 2019
തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് മോദി സിനിമയായി ജനങ്ങളിലേക്കെത്തും

സിനിമയെ പ്രചരണ ആയുധമാക്കുക എന്ന തന്ത്രം പയറ്റാനൊരുങ്ങുകയാണ് ബിജെപി. 2019 ലോക്സഭ ഇലക്ഷന്‍ സമയം ലക്ഷ്യം വെച്ച് നിര്‍മ്മാണം നടത്തിയ പിഎം നരേന്ദ്രമോദി രാജ്യത്താകെ പ്രദര്‍ശനത്തിനെത്തിക്കുമെന്നാണ് അണിറയറക്കാര്‍ പറയുന്നത്. ഇതിനൊപ്പം മോദിയെന്ന പേരില്‍ വെബ് സീരിസും ഇറങ്ങും. ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 11ന് തൊട്ടടുത്ത ദിവസം സിനിമ രാജ്യമെമ്പാടുമായി പ്രദര്‍ശനത്തിനെത്തും. 
മോദിയുടെ ജീവിത കഥ പറയുന്ന പി.എം നരേന്ദ്രമോദിയില്‍ വിവേക് ഒബറോയിയാണ് മോദിയായി എത്തുന്നത്. ഒമുങ് കുമാറാണ് സംവിധായകന്‍. ആര്‍.എസ്.എസ് പ്രചാരകനായിരുന്ന കാലം മുതല്‍ പ്രധാനമന്ത്രിയായി മാറിയ മോദിയുടെ യാത്രയാണ് പി.എം നരേന്ദ്രമോദി എന്ന ചിത്രത്തിലൂടെ പറയുന്നത്. മോദിയുടെ ജീവിതയാത്രകള്‍ അവതരിപ്പിക്കുക അന്ത്യന്തം ക്ലേശകരമായിരുന്നുവെന്ന് വിവേക് ഒബ്റോയി തന്നെ വെളിപ്പെടുത്തിയിരുന്നു. 
എന്നാല്‍ മോദിയെ ലെജന്‍ഡാക്കുന്നതിന് വേണ്ടി ഒരുക്കിയിട്ടുള്ള ഈ സിനിമ ഇലക്ഷന്‍ സമയത്ത് റിലീസിന് എത്തിക്കരുത് എന്ന് കോണ്‍ഗ്രസ് ഇലക്ഷന്‍ കമ്മീഷനോടും സെന്‍സര്‍ ബോര്‍ഡിനോടും ആവശ്യപ്പെടും. പരാതി വന്നാല്‍ റിലീസ് തടയപ്പെടുമെന്ന് ഉറപ്പ്. എന്നാല്‍ ചിത്രത്തിന്‍റെ ടീസറും ട്രെയിലറുകളും എത്ര വേണമെങ്കിലും റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ക്ക് കഴിയും. ഈ ട്രെയിലറുകള്‍ തന്നെ മോദിക്കുള്ള പ്രചരണമായി മാറുമെന്ന് ഉറപ്പ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക