Image

ചാഴിക്കാടനെ വിജയിപ്പിക്കുക ലക്ഷ്യം: പി ജെ ജോസഫ്

Published on 17 March, 2019
ചാഴിക്കാടനെ വിജയിപ്പിക്കുക ലക്ഷ്യം: പി ജെ ജോസഫ്
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച വിഷയമായ സംഭവമാണ് കോട്ടയം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വം. പി. ജെ ജോസഫ് സ്ഥാനാര്‍ത്ഥിയാകാനുള്ള സാദ്ധ്യതകള്‍ അട്ടിമറിച്ചുകൊണ്ടാണ് തോമസ് ചാഴിക്കാടനെ മാണി വിഭാഗം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ജോസഫിന് സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട് ജോസഫ് വിഭാഗത്തില്‍ നിന്നും പ്രവര്‍ത്തകര്‍ രാജിവെച്ചിരുന്നു. തുടര്‍ന്ന് നിര്‍ണായക വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ജോസഫ്. തിരഞ്ഞെടുപ്പില്‍ ചാഴിക്കാടന് പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹത്തെ വിജയിപ്പിക്കുകയാണ് തന്‍െറ ലക്ഷ്യമെന്നും ജോസഫ് പറഞ്ഞു. മറ്റെല്ലാ മണ്ഡലങ്ങളിലും താന്‍ പ്രചാരണത്തിനെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക