Image

രണ്ട്‌ വിമാനങ്ങള്‍ നേര്‍ക്കുനേര്‍; പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലുകൊണ്ട്‌ ഒഴിവായത്‌ വന്‍ ദുരന്തം

Published on 17 March, 2019
രണ്ട്‌ വിമാനങ്ങള്‍ നേര്‍ക്കുനേര്‍; പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലുകൊണ്ട്‌ ഒഴിവായത്‌ വന്‍ ദുരന്തം

മുംബൈ: വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം ഒഴിവായത്‌ പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലുകൊണ്ട്‌. മുംബൈയിലാണ്‌ സംഭവം നടന്നത്‌. 32,000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന എയര്‍ ഫ്രാന്‍സ്‌ വിമാനവും അബുദാബിയില്‍നിന്ന്‌ കാഠ്‌മണ്ഡുവിലേക്ക്‌ വരുകയായിരുന്ന വിമാനവുമാണ്‌ അപകടത്തില്‍പ്പെട്ടത്‌.

വിമാനത്തിലെ അപകട മുന്നറിയിപ്പ്‌ സംവിധാനം പ്രവര്‍ത്തിച്ചതിന തുടര്‍ന്ന്‌ പൈലറ്റുമാര്‍ കൃത്യമായി ഇടപെടുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന്‌ എയര്‍ ട്രാഫിക്‌ കണ്‍ട്രോള്‍ വിഭാഗത്തിലെ ഉദ്യോസ്ഥനെ ജോലിയില്‍നിന്ന്‌ മാറ്റി നിര്‍ത്തി.

പാകിസ്ഥാന്റെ വ്യോമപാത അടച്ചതിനെ തുടര്‍ന്ന്‌ മുംബൈ മേഖലയില്‍ ഫെബ്രുവരി 27 മുതല്‍ രൂക്ഷമായ തിരക്കാണ്‌ അനുഭവപ്പെടുന്നത്‌. സംഭവത്തില്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക