Image

പ്രിയങ്കയുടെ 140 കിലോ മീറ്റര്‍ ബോട്ട്‌ യാത്ര നാളെ

Published on 17 March, 2019
പ്രിയങ്കയുടെ 140 കിലോ മീറ്റര്‍ ബോട്ട്‌ യാത്ര നാളെ


ലക്‌നൗ:ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണം ശക്തമാക്കാന്‍ പ്രിയങ്കാ ഗാന്ധി 140 കിലോമീറ്റര്‍ ബോട്ട്‌ യാത്ര നടത്തും. തിങ്കളാഴ്‌ച നടത്തുന്ന യാത്ര പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലാണ്‌ അവസാനിക്കുക.

പ്രയാഗ്രാജ്‌-മിര്‍സാപുര്‍ ജില്ലകളിലൂടെയാണ്‌ യാത്ര. യാത്രയ്‌ക്കിടെ പ്രിയങ്ക ഗംഗയുടെ തീരങ്ങളില്‍ താമസിക്കുന്നവരുമായി കൂടിക്കാഴ്‌ച നടത്തുകയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ പിന്തുണ ആവശ്യപ്പെടുകയും ചെയ്യും. യാത്രക്കായുള്ള അനുമതി ശനിയാഴ്‌ച രാത്രിയോടെ ലഭിച്ചതായി കോണ്‍ഗ്രസ്‌ നേതൃത്വം അറിയിച്ചു. എന്നിരുന്നാലും വെള്ളിയാഴ്‌ച തന്നെ പാര്‍ട്ടി പ്രിയങ്കയുടെ ഷെഡ്യൂള്‍ പുറത്തുവിട്ടിരുന്നു.

പ്രചാരണം ശക്തമാക്കുന്നതിനു മുന്നോടിയായി പ്രിയങ്ക ഞായറാഴ്‌ച ലക്‌നൗവിലെത്തും. വൈകിട്ടോടെ പ്രയാഗ്രാജിലേക്കു പോകും. എഐസിസി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള പ്രിയങ്കയുടെ രണ്ടാം സംസ്ഥാന സന്ദര്‍ശനമാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക