Image

പൃഥ്വിരാജ്‌ എന്ന നടനും സംവിധായകനും തമ്മിലുള്ള വ്യത്യാസം തനിക്കറിയില്ലെന്ന്‌ മഞ്‌ജു വാര്യര്‍

Published on 17 March, 2019
പൃഥ്വിരാജ്‌ എന്ന നടനും സംവിധായകനും തമ്മിലുള്ള വ്യത്യാസം തനിക്കറിയില്ലെന്ന്‌ മഞ്‌ജു വാര്യര്‍


ലൂസിഫറില്‍ അഭിനയിക്കാന്‍ സാധിച്ചത്‌ വലിയ ഭാഗ്യമാണെന്ന്‌ നടി മഞ്‌ജു വാര്യര്‍. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കു വച്ച്‌ നടന്‍ പൃഥ്വിരാജ്‌ ഫേസ്‌ബുക്കില്‍ പോസ്റ്റ്‌ ചെയ്‌ത ഒരു വീഡിയോയിലാണ്‌ മഞ്‌ജു ഇക്കാര്യം വ്യക്തമാക്കുന്നത്‌.

``ലൂസിഫറിനു മുമ്പ്‌ എനിക്ക്‌ രാജുവുമായി വലിയ സൗഹൃദങ്ങളൊന്നുമുണ്ടായിരുന്നില്ല. ഏതെങ്കിലും ചടങ്ങുകളില്‍ വച്ച്‌ കാണുമ്പോള്‍ സംസാരിക്കുമെന്നു മാത്രം. ഒരു സിനിമ സംവിധാനം ചെയ്യണമെന്നുള്ളത്‌ രാജുവിന്റെ ഏറ്റവും വലിയ ആഗ്രഹമാണെന്ന്‌ ഞാന്‍ രാജുവിന്റെ ചില അഭിമുഖങ്ങളിലൊക്കെ വായിച്ചിട്ടുണ്ട്‌.

വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ രാജു ലൂസിഫര്‍ എന്ന സിനിമ അനൗണ്‍സ്‌ ചെയ്യുന്നത്‌. അത്രയും കാലം സിനിമ സംവിധാനം ചെയ്യണമെന്ന അഭിനിവേശം അദ്ദേഹം മനസില്‍ ഒതുക്കി കൊണ്ടു നടക്കുകയായിരുന്നു. അത്‌ ഞാനോര്‍ത്തു. ലാലേട്ടനാണ്‌ നായകന്‍ എന്നൊക്കെ ഞാന്‍ വാര്‍ത്തകളില്‍ നിന്ന്‌ അറിഞ്ഞു. അതുകൊണ്ടു തന്നെ ഞാനും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ്‌ ലൂസിഫര്‍.
കുറച്ച്‌ നാളുകള്‍ക്ക്‌ ശേഷമാണ്‌ രാജുവും മുരളിയും ഗോപിയും കൂടി എന്റെ കഥാപാത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി എന്നെ കാണാന്‍ വരുന്നത്‌. അത്‌ എനിക്ക്‌ ഡബിള്‍ ലോട്ടറി അടിച്ച അനുഭവമായിരുന്നു. ഞാന്‍ കാണാന്‍ ആഗ്രഹിച്ച സിനിമയില്‍ എനിക്കായി ഒരു നല്ല കഥാപാത്രത്തെ കൂടി കരുതി വച്ചിരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക