Image

പി ജയരാജനെ തോല്‍പ്പിക്കാനായി വടകരയില്‍ ആര്‍എംപി യുഡിഎഫിനെ പിന്തുണയ്ക്കും

Published on 17 March, 2019
പി ജയരാജനെ തോല്‍പ്പിക്കാനായി വടകരയില്‍ ആര്‍എംപി യുഡിഎഫിനെ പിന്തുണയ്ക്കും

വടകര: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നാല് മണ്ഡലങ്ങളില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ആര്‍എംപി പിന്മാറി. പി ജയരാജനെ തോല്‍പ്പിക്കാനായി വടകരയില്‍ യുഡിഎഫിന് പിന്തുണ നല്‍കാന്‍ ആര്‍എംപി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു.ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വത്തോട് കൂടി മണ്ഡലത്തിലെ മറ്റ് രാഷ്ട്രീയ സാഹചര്യങ്ങള്‍ അപ്രസക്തമായെന്നും ഏതു വിധേനയും പി ജയരാജന്റെ തോല്‍വി ഉറപ്പാക്കേണ്ട ബാധ്യത ആര്‍എംപിക്കുണ്ടെന്നും എന്‍ വേണു വിശദീകരിച്ചു.

വടകരയില്‍ യുഡിഎഫിന് വോട്ട് ചെയ്യുന്ന ആര്‍എംപി മറ്റ് മണ്ഡലങ്ങളില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാന്‍ മണ്ഡലം കമ്മിറ്റികള്‍ക്ക് അധികാരം നല്‍കി.രണ്ടായിരത്തോളം വോട്ടാണ് ആര്‍എംപിക്ക് വടകര ലോകസഭ മണ്ഡലത്തിലുള്ളത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ആര്‍എംപി പ്രധാനമായും പ്രതിക്കൂട്ടില്‍ നിര്‍ത്തിയത് പി ജയരാജനെയായിരുന്നു. കുഞ്ഞനന്തന്റെ പങ്ക് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക