Image

ആലപ്പുഴയില്‍ അടൂര്‍ പ്രകാശ് തോല്‍ക്കും, മത്സരിക്കാന്‍ വരേണ്ടെന്ന് പറഞ്ഞതാണെന്ന് വെള്ളാപ്പള്ളി

Published on 17 March, 2019
ആലപ്പുഴയില്‍ അടൂര്‍ പ്രകാശ് തോല്‍ക്കും, മത്സരിക്കാന്‍ വരേണ്ടെന്ന് പറഞ്ഞതാണെന്ന് വെള്ളാപ്പള്ളി

ചേര്‍ത്തല: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ് തോറ്റുപോകുമെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അടൂര്‍ പ്രകാശിനെ ആലപ്പുഴയില്‍ മത്സരിക്കാന്‍ വിളിച്ചത് ചതിയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. അദ്ദേഹത്തിനോട് ആലപ്പുഴയില്‍ മത്സരിക്കാന്‍ വരേണ്ടെന്ന് നേരത്തെ തന്നെ പറഞ്ഞതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം അടൂര്‍ പ്രകാശിനെ ആലപ്പുഴയില്‍ അപ്രതീക്ഷിതമായിട്ടായിരുന്നു സ്ഥാനാര്‍ത്ഥിയാക്കിയത്.

അടൂര്‍ പ്രകാശിനെ കോണ്‍ഗ്രസ് ആലപ്പുഴയിലേക്ക് വിളിച്ചത് ഗ്രൂപ്പിന്റെ പേരിലാണ്. അത് ചതിയായിരുന്നു. തോറ്റുപോകുമെന്ന് ഉറപ്പാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ആദ്യ ഘട്ടത്തില്‍ അടൂര്‍ പ്രകാശിനെ ആറ്റിങ്ങലില്‍ മത്സരിപ്പിക്കാനായിരുന്നു നീക്കമെങ്കിലും വയനാട് സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് ആലപ്പുഴയിലും ആറ്റിങ്ങലിലും തീരുമാനമാകൊ വരികയായിരുന്നു. വയനാട്ടില്‍ ഷാനിമോള്‍ ഉസ്മാനും ടി സിദ്ദിഖിനെയും മത്സരിപ്പിക്കണമെന്നായിരുന്നു സീറ്റ് ചര്‍ച്ചകളില്‍ ഉയര്‍ന്നത്.

തര്‍ക്കം നീണ്ടതോടെ ആറ്റിങ്ങലില്‍ നിന്ന് അടൂര്‍ പ്രകാശിനെ ആലപ്പുഴയില്‍ മത്സരിപ്പിക്കാമെന്നും സൂചനയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അതിരൂക്ഷമായി വെള്ളാപ്പള്ളി പ്രതികരിച്ചത്. ആലപ്പുഴയില്‍ അടൂര്‍ പ്രകാശ് തോറ്റുപ്പോയാല്‍ ഈഴവ സമുദായത്തിന് നാണക്കേടാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസില്‍ ഈഴവ നേതാക്കള്‍ ഇല്ലാതാകുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം ആലപ്പുഴയില്‍ മത്സരിക്കുന്നതിന് മുമ്ബ് കോണ്‍ഗ്രസ് എസ്‌എന്‍ഡിപിയുമായി ചര്‍ച്ച നടത്തിയില്ലെന്നാണ് സൂചന. അടൂര്‍ പ്രകാശും, കെ സുധാകരനും മാത്രമാണ് ഇപ്പോഴുള്ള ഈഴവ നേതാക്കളെന്നും വെള്ളാപ്പള്ളി പറഞ്ഞു. എഎ ഷുക്കൂര്‍, കെസി വേണുഗോപാല്‍, വിഎം സുധീരന്‍ തുടങ്ങിയവര്‍ വര്‍ഷങ്ങളായി തന്നെ വേട്ടയാടുകയാണെന്നും വെള്ളാപ്പള്ളി ആരോപിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക