Image

ബി.ജെ.പിയിലേക്കെന്ന വാര്‍ത്തകള്‍ തള്ളി ഗോവയിലെ കോണ്‍ഗ്രസ്‌ എം.എല്‍.എ ദിഗംബര്‍ കാമത്ത്‌

Published on 17 March, 2019
ബി.ജെ.പിയിലേക്കെന്ന വാര്‍ത്തകള്‍ തള്ളി ഗോവയിലെ കോണ്‍ഗ്രസ്‌ എം.എല്‍.എ ദിഗംബര്‍ കാമത്ത്‌


പഞ്ചിം: താന്‍ ബി.ജെ.പിയിലേക്കെന്ന വാര്‍ത്ത തള്ളി ഗോവയുടെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്‌ എം.എല്‍.എയുമായ ദിഗംബര്‍ കാമത്ത്‌. ബി.ജെ.പിയില്‍ ചേര്‍ന്ന്‌ താനൊരു രാഷ്ട്രീയ ആത്മഹത്യയ്‌ക്ക്‌ തയ്യാറല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മര്‍ഗോവ സീറ്റില്‍ നിന്നുമാണ്‌ കാമത്ത്‌ നിയസഭയിലെത്തിയത്‌.

താന്‍ ദല്‍ഹിയിലേക്ക്‌ പോകുന്നത്‌ ബിസിനസ്സ്‌ ആവശ്യങ്ങള്‍ക്കാണെന്നും, ബി.ജെ.പിയിലേക്കില്ലെന്നും അദ്ദേഹം ഗോവ എയര്‍പോര്‍ട്ടില്‍ വെച്ച്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. 2005ല്‍ ബി.ജെ.പി വിട്ട്‌ കോണ്‍ഗ്രസിലെത്തിയ വ്യക്തിയാണ്‌ കാമത്ത്‌.
സംസ്ഥാനത്തെ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തില്‍ കാമത്ത്‌ ദല്‍ഹിയിലേക്ക്‌ പുറുപ്പെടാനൊരുങ്ങിയതാണ്‌ അഭ്യൂഹങ്ങള്‍ക്കിടയാക്കിയത്‌.

ഇത്തരം വ്യാജ വാര്‍ത്തകള്‍ ബി.ജെ.പി മനപ്പൂര്‍വം സൃഷ്ടിച്ചെടുക്കയാണെന്ന്‌ ഗോവ കോണ്‍ഗ്രസ്‌ മേധാവി ഗിരീഷ്‌ ചോദന്‍കര്‍ കുറ്റപ്പെടുത്തി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക