Image

പി.എസ്.സി മുന്‍ ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

Published on 17 March, 2019
പി.എസ്.സി മുന്‍ ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി: കേരള പി.എസ്.സി മുന്‍ ചെയര്‍മാന്‍ ഡോ.കെ.എസ് രാധാകൃഷ്ണന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായില്‍ നിന്നാണ് കെ.എസ് രാധാകൃഷ്ണന്‍ അംഗത്വം സ്വീകരിച്ചത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ആലപ്പുഴ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം ലോക്‌സഭയിലേക്ക് മത്സരിക്കുമെന്നാണ് സൂചന. 

താന്‍ കോണ്‍ഗ്രസ് സഹയാത്രികനായിരുന്നുവെങ്കിലും ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമായിരുന്നില്ലെന്ന് കെ.എസ് രാധാകൃഷ്ണന്‍ പറഞ്ഞു. നരേന്ദ്ര മോദി ഇന്ത്യക്ക് നല്‍കിക്കൊണ്ടിരിക്കുന്ന നേതൃത്വ മഹത്വമാണ് ബി.ജെ.പിയില്‍ ചേരാനമുള്ള പ്രധാന കാരണം. കോണ്‍ഗ്രസ് മഹത്തായ പ്രസ്ഥാനമായിരുന്നു എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ പദവികള്‍ നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക