Image

പിയാനോയുടെ ആരോഗ്യമേള മാര്‍ച്ച് 30-നു ശനിയാഴ്ച്ച

(പി ഡി ജോര്‍ജ് നടവയല്‍) Published on 17 March, 2019
പിയാനോയുടെ ആരോഗ്യമേള മാര്‍ച്ച് 30-നു ശനിയാഴ്ച്ച
ഫിലഡല്‍ഫിയ: പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്റെ (പിയാനോ) ആഭിമുഖ്യത്തില്‍ മാര്‍ച്ച് 30 ശനിയാഴ്ച്ച രാവിലെ 10 മണിമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ ആരോഗ്യമേള (ഹെല്‍ത്ത് ഫെയര്‍) ഫിലഡല്‍ഫിയ സെന്റ്‌തോമസ് സീറോമലബാര്‍ റിവര്‍വ്യു ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്നു. പ്രമേഹ പരിശോധന, ബ്ലഡ്ഷുഗര്‍ ചെക്, രക്ത സമ്മര്‍ദ്ദ പരിശോധന, പക്ഷാഘാത നിവാരണം, ശരീര ഭാര നിയന്ത്രണം, ആരോഗ്യ ഭക്ഷണ ക്രമീകരണം, അര്‍ബുദ നിവാരണം, ദുര്‍മ്മേദസ്സ് വര്‍ജ്ജന മത്സരംഎന്നിങ്ങനെ വിവിധ ആരോഗ്യവിഷയങ്ങളിലാണ് പിയാനോ ആരോഗ്യമേളവെളിച്ചം വീശുക.

ഡോ. ആനി ഏബ്രാഹംഎം ഡി (ഫിസിഷ്യന്‍), ബിë ഷാജിമോന്‍ (നേഴ്‌സ്പ്രാക്ടീഷണര്‍), സൂസ്സന്‍ സാബു (നേഴ്‌സ് ഇന്‍ഫൊഴ്മാറ്റിക്‌സ് സ്‌പെഷ്യലിസ്റ്റ്), ലൈലാ മാത്യു (നേഴ്‌സ് എഡ്യൂക്കേറ്റര്‍),മെര്‍ളി പാലത്തിങ്കല്‍ (നേഴ്‌സ് എഡ്യൂക്കേറ്റര്‍),ഡെയ്‌സി മാനുവല്‍ (നേഴ്‌സ് എഡ്യൂക്കേറ്റര്‍) എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നല്കും. വിന്‍സി ബിജോയ്, ജയശ്രീ നായര്‍, മോളിയമ്മ രാജന്‍ എന്നിവര്‍ വിവിധ വേദികള്‍ തയ്യാറാക്കും.

പിയാനോ ഹെല്ത്ത് ഫെയറിലേക്ക് പ്രവേശനം സൗജന്യമാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക്: ബ്രിജിറ്റ് പാറപ്പുറത്ത് 215-494-6753, മെര്‍ളി പാലത്തിങ്കല്‍ 267-307-6914, ഷേര്‍ളി ചാവറ 215-668-5328, ടിജു തോമസ് 267-776-3243, ലീലാമ്മ സാമുവേല്‍ 215-909-1950.

ബ്രിജിറ്റ് പാറപ്പുറത്ത് (പ്രസിഡന്റ്), മെര്‍ളി പാലത്തിങ്കല്‍ (വൈസ് പ്രസിഡന്റ്), ഷേര്‍ളി സെബാസ്റ്റ്യന്‍ ചവറ ( സെക്രട്ടറി), ടിജുതോമസ് (ജോയിന്റ്‌സെക്രട്ടറി), ലീലാമ്മ സാമുവേല്‍ (ട്രഷറാര്‍), ജോര്‍ജ് നടവയല്‍ ( ബൈലോസ്‌ചെയര്‍), ലൈലാ മാത്യു (എഡ}ക്കേഷന്‍ ചെയര്‍), ആലീസ് ആറ്റുപുറം (മെമ്പര്‍ഷിപ് ചെയര്‍), ജയശ്രീ നായര്‍ ( കള്‍ച്ചറല്‍ ആക്ടിവിറ്റീസ് ചെയര്‍), ഡോ. മറിയാമ്മ ഏബ്രാഹം (പി അര്‍ ഓ), റോഷിന്‍ ജോബി (ഓഡിറ്റര്‍) എന്നിവരാണ് പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്റെ  (പിയാനോ) ഭാരവാഹികള്‍.

ഭാരത പാരമ്പര്യാഭിമുഖ്യമുള്ള അമേരിക്കന്‍ നേഴ്‌സുമാരുടെ സേവന മികവിനെ സവിശേഷമായി ശ്രദ്ധിച്ച് എല്ലാ നേഴ്‌സുമാêടെയും  പ്രൊഫഷണല്‍ സാമര്‍ത്ഥ്യത്തെ പ്രോത്സാഹിപ്പിക്കുകയാണ് പിയാനോയുടെ ദര്‍ശനം.

ആശയവിനിമയത്തിലൂടെയും സഹവര്‍ത്തിത്തത്തിലൂടെയും  നേഴ്‌സുമാരുടെ സേവന മികവിനെ മെച്ചപ്പെടുത്തുന്ന സമൂഹമായി പ്രവര്‍ത്തിçകയാണ്ദൗത്യം.

പെന്‍സില്‍വേനിയയിലുള്ള ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സുമാരെസംഘടിപ്പിച്ച് നേഴ്‌സ്‌സേവന മൂല്യങ്ങള്‍ സമ്പന്നമാçക, നേഴ്‌സിങ്ങ്‌വിദ്യഭ്യാസം, നേതൃത്വം, ഗവേഷണംഎന്നീമേഖലകളിലുള്ള സാദ്ധ്യതകളിലേക്കും, പ്രാദേശികസമൂഹത്തിന്റെ ആരോഗ്യാവശ്യങ്ങളിലേക്കും സഹായകമായ കാര്യപരിപാടികള്‍ ആസൂത്രണംചെയ്ത് പ്രയോഗത്തിലാçക, അത്തരം കാര്യപരിപാടികള്‍ കാലോചിതമായി പരിഷ്ക്കരിക്കുക എന്നതും പിയാനോയുടെ പ്രവര്‍ത്തന ലക്ഷ്യമാണ്..


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക