Image

ആക്രമണത്തില്‍ പരുക്കേറ്റ മലയാളി ദമ്പതികള്‍ക്കായി ഫണ്ട് സമാഹരിക്കുന്നു

Published on 17 March, 2019
ആക്രമണത്തില്‍ പരുക്കേറ്റ മലയാളി ദമ്പതികള്‍ക്കായി ഫണ്ട് സമാഹരിക്കുന്നു
ചിക്കാഗോ: മാനസിക കുഴപ്പമുള്ള പുത്രന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഏബ്രഹാം, അനിത ദമ്പതികള്‍ക്കു വേണ്ടി ഗോ ഫണ്ട് മി വഴി തുക സ്വരൂപിക്കുന്നു.

ആക്രമണത്തിനു ശേഷം പുത്രന്‍ നവിന്‍ (26) സ്ഥലം വിടുകയും ഒരു ദിവസത്തോളം ഇരുവരും അബോധാവസ്ഥയില്‍ കിടക്കുകയും ചെയ്തു. വിവരമൊന്നും അറിയാത്തതു കൊണ്ട് അനിതയുടെ സഹോദരന്‍ പോലീസില്‍ അറിയിക്കുകയും അവര്‍ വീട്ടിലെത്തി നടത്തിയ ക്ഷേമാന്വേഷണത്തില്‍ ഇരുവരെയും ഗുരുതര നിലയില്‍ കണ്ടെത്തുകയുമായിരുന്നു.

ഗ്രാഫിക് ഡിസൈന്‍-പ്രിന്റ്രംഗത്തു സ്വന്തമായി പ്രവര്‍ത്തിക്കുകയാണു ഏബ്. അനിത ഐ.ടി പ്രൊഫഷനലും.
ഇരുവര്‍ക്കും ദീര്‍ഘകാല ചികില്‍സ കിട്ടിയാലെ സാധാരണ നിലയിലേക്കു തിരിച്ചു വരാനാകൂ. ഈ സ്ഥിതിയില്‍ കഴിയുന്നത്ര സഹായം സമാഹരിക്കുക ലക്ഷ്യമിട്ടാണു സുഹ്രുത്തുക്കള്‍ഗോ ഫണ്ട് മീ കാമ്പെയിന്‍ തുടങ്ങിയത്.

സംഭവത്തിനു ശേഷം സ്ഥലം വിട്ട നവീന്റെ കാര്‍ ഓക്ലഹോമയില്‍ കണ്ടെത്തി. പിന്നീട് ടെക്‌സസിലെ റേഞ്ചറില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തു. ജാമ്യം നിഷെധിക്കപ്പെട്ട നവീന്റെ കേസ് ഏപ്രില്‍ 10-നു കോടതി വീണ്ടും പരിഗണിക്കുമെന്നു ലെമോണ്ട് (ഇല്ലിനോയി) പാച്ച് റിപ്പോര്‍ട്ട് ചെയ്തു.

കമ്പ്യൂട്ടര്‍ രംഗത്ത് ബിരുദവും മികച്ച ജോലിയും ഉണ്ടായിരുന്ന നവീന്‍ മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ജോലി വിടുകയായിരുന്നു.

UPDATE: (Fundraising has been halted)

തുക നല്കാന്‍ ക്ലിക്ക് ചെയ്യുക
https://www.gofundme.com/support-for-abe-anitha 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക