Image

മോദി കാവല്‍ക്കാരനെങ്കില്‍ എന്‍റെ മകന്‍ നജീബ് എവിടെ; നജീബിന്‍റെ ഉമ്മ ഫാത്തിമ നഫീസ്

കല Published on 17 March, 2019
മോദി കാവല്‍ക്കാരനെങ്കില്‍ എന്‍റെ മകന്‍ നജീബ് എവിടെ; നജീബിന്‍റെ ഉമ്മ ഫാത്തിമ നഫീസ്

മേം ഭീ ചൗക്കിദാര്‍് ക്യാംപെയിന്‍റെ ഭാഗമായി നരേന്ദ്രമോദി ചൗക്കിദാര്‍ നരേന്ദ്രമോദി (കാവല്‍ക്കാരന്‍ നരേന്ദ്രമോദി) എന്ന് ട്വിറ്റര്‍ പേജില്‍ പേര് തിരുത്തിയിരുന്നു. പ്രധാനമന്ത്രി സ്വയം കാവല്‍ക്കാരന്‍ എന്ന് വിശേഷിപ്പിക്കുന്നുവെങ്കില്‍ എന്‍റെ മകന്‍ നജീബ് എവിടെയെന്ന് ചോദിക്കുകയാണ് ജെഎന്‍യു സര്‍വകലാശാലയില്‍ നിന്നും കാണാതായ നജീബിന്‍റെ ഉമ്മയായ ഫാത്തിമ നഫീസ്. 
2016ലാണ് ജെഎന്‍യുവില്‍ നിന്ന് നജീബിനെ കാണാതായത്. എബിവിപി പ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടായതിന് പിന്നാലെ സര്‍വകലാശാലയിലെ ഹോസ്റ്റലില്‍ നിന്നാണ് നജീബിനെ കാണാതായത്. തുടര്‍ന്ന് സ്റ്റേറ്റ് പോലീസും ക്രൈംബ്രാഞ്ചും സിബിഐയും കേസ് അന്വേഷിച്ചു. എന്നാല്‍ നജീബ് എവിടെ എന്നുമാത്രം കണ്ടെത്താനായില്ല. എബിവിപിക്ക് നേരെ പ്രത്യക്ഷമായി തെളിവുകളില്ല എന്നാണ് പോലീസ് പറയുന്നത്. ഏറെക്കാലമായി ജെഎന്‍യുവിനെ പ്രക്ഷുബ്ദമാക്കുന്ന വിഷയമാണ് നജീബിന്‍റെ തിരോധാനം. 
നരേന്ദ്രമോദി രാജ്യത്തിന്‍റെ കാവല്‍ക്കാരനെന്ന് സ്വയം വിശേഷിപ്പിക്കുന്നുണ്ടെങ്കില്‍ തന്‍റെ മകന്‍ എവിടെപ്പോയി എന്ന് കാവല്‍ക്കാരന് പറയാന്‍ കഴിയണമെന്നാണ് നജീബിന്‍റെ ഉമ്മ പറഞ്ഞത്. രാഷ്ട്രീയ സമര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി സിബിഐ കേസ് ഒതുക്കി തീര്‍ത്തതാണെന്നും നജീബിന്‍റെ ഉമ്മ ആരോപിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക