Image

ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ല. കേരളത്തിലെ സഖാക്കള്‍ക്ക് ആശ്വസം

കല Published on 17 March, 2019
ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ല. കേരളത്തിലെ സഖാക്കള്‍ക്ക് ആശ്വസം

ലോക്സഭ ഇലക്ഷനില്‍ കേരളത്തിലെ കോടിയേരി ബാലകൃഷ്ണനില്‍ തുടങ്ങി സകലമാന സഖാക്കളും കേള്‍ക്കുന്ന പരിഹാസം ബംഗാളിലെ കോണ്‍ഗ്രസ് സിപിഎം സഖ്യത്തെക്കുറിച്ചായിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ബന്ധ ശത്രുക്കളാണെങ്കില്‍ ബംഗാളില്‍ ഭായി ഭായി ആണെന്നായിരുന്നു പരിഹാസം. 
ബംഗാളിലെ കോണ്‍ഗ്രസ് ബന്ധത്തെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നത് കേരളത്തിലെ സിപിഎം നേതാക്കളുമായിരുന്നു. എന്നാല്‍ ബംഗാളില്‍ സിപിഎമ്മിന് പിടിച്ചു നില്‍ക്കണമെങ്കില്‍ കോണ്‍ഗ്രസുമായി സഖ്യം വേണമെന്നായിരുന്നു ബംഗാള്‍ ഘടകത്തിന്‍റെ ആവശ്യം. 
എന്നാല്‍ ഏറെ നാളായി തുടങ്ങിയ സഖ്യസാധ്യതകളും ചര്‍ച്ചകളും അവസാനിച്ച് ബംഗാളില്‍ ഇരുപാര്‍ട്ടികളും വഴിപിരിഞ്ഞു. ബംഗാളില്‍ 42 ലോക്സഭാ സീറ്റുകളിലും മത്സരിക്കാനാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്‍റെ തീരുമാനം. സിപിഎം 25മണ്ഡലങ്ങളില്‍ ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. ഇതോടെ തൃണമൂല്‍, ബിജെപി, കോണ്‍ഗ്രസ് സിപിഎം എന്നിവര്‍ നാല് പക്ഷത്തായി നിന്ന് മത്സരത്തിന് സാധ്യത തുറന്നു. ഇത് തൃണമൂലിന് വന്‍ വിജയസാധ്യത നല്‍കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക