Image

റവ.ഫിലിപ്പ് ഫിലിപ്പിന് സമുചിത യാത്രയയപ്പു നല്‍കി

ജീമോന്‍ റാന്നി. Published on 18 March, 2019
റവ.ഫിലിപ്പ് ഫിലിപ്പിന് സമുചിത യാത്രയയപ്പു നല്‍കി
ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ ഏപ്രിലില്‍ ഇന്ത്യയിലേക്ക് സ്ഥലം മാറിപ്പോകുന്ന റവ. ഫിലിപ്പ് ഫിലിപ്പിനും കുടുംബത്തിനും സമുചിതമായ യാത്രയയപ്പു നല്‍കി.

 

ട്രിനിറ്റി മാര്‍ത്തോമാ ഇടവക അസിസ്റ്റന്റ് വികാരിയും സെന്റ് തോമസ് മാര്‍ത്തോമാ കോണ്‍ഗ്രിഗേഷന്‍ വികാരിയുമായ റവ. ഫിലിപ്പ് ഫിലിപ്പ് ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ മുന്‍ പ്രസിഡന്റ് കൂടിയാണ്.

 

ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ദേവാലയത്തില്‍ വച്ച് നടന്ന പൊതുയോഗതോടനുബന്ധിസച്ചായിരുന്നു യാത്രയപ്പ്. പ്രസിഡന്റ് റവ. ഫാ. ഐസക്.ബി. പ്രകാശ് അധ്യക്ഷത വഹിച്ചു. റവ. ഫാ. ഐസക്.ബി. പ്രകാശ്, റവ. കെ.ബി. കുരുവിള, സെക്രട്ടറി അനൂപ് ചെറുകാട്ടൂര്‍, മറ്റു ഭാരവാഹികള്‍ എന്നിവര്‍ അച്ചന് യാത്രാമംഗളങ്ങള്‍ നേര്‍ന്നു സംസാരിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷക്കാലം ഹൂസ്റ്റണിലെ എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന് അച്ചന്‍ നല്‍കിയ സംഭാവനകള്‍ വളരെ വിലമതിയ്ക്കത്തക്കതാണെന്നു പ്രസംഗകര്‍ ചൂണ്ടിക്കാട്ടി.

 

എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റിയുടെ വകയായുള്ള മെമെന്റോയും അച്ചന് നല്‍കി.



തുടര്‍ന്ന് റവ.ഫിലിപ്പ് ഫിലിപ്പും, ബസ്‌കിയാമ്മ ജിന്‍സി ഫിലിപ്പും മറുപടി പ്രസംഗങ്ങള്‍ നടത്തി. നാളിതു വരെ ലഭിച്ച എല്ലാ കൈത്താങ്ങലുകള്‍ക്കും സഹകരണത്തിനും നന്ദി പ്രകാശിപ്പിച്ചതോടൊപ്പം എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ വളര്‍ച്ചക്കു എല്ലാ ഭാവുകങ്ങളും അവര്‍ നേര്‍ന്നു.


 


റവ.ഫിലിപ്പ് ഫിലിപ്പിന് സമുചിത യാത്രയയപ്പു നല്‍കിറവ.ഫിലിപ്പ് ഫിലിപ്പിന് സമുചിത യാത്രയയപ്പു നല്‍കിറവ.ഫിലിപ്പ് ഫിലിപ്പിന് സമുചിത യാത്രയയപ്പു നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക