Image

അനില്‍ മാത്യുവിനെ 2018 ലെ ഓള്‍ സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് സര്‍ക്കിള്‍ ഓഫ് ചാമ്പിയന്‍സ് ആയി തെരെഞ്ഞെടുത്തു.

പി. സി. മാത്യു Published on 18 March, 2019
അനില്‍ മാത്യുവിനെ 2018 ലെ ഓള്‍ സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് സര്‍ക്കിള്‍ ഓഫ് ചാമ്പിയന്‍സ് ആയി തെരെഞ്ഞെടുത്തു.
ഡാളസ്: ഓള്‍ സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കമ്പനിയുടെ 2018 ലെ സര്‍ക്കിള്‍ ഓഫ് ചാമ്പിയന്മാരില്‍ ഒരാളായി ഡാളസ് മെട്രോപ്ലെക്‌സില്‍ സേവനം നടത്തിവരുന്ന മലയാളിയും സാമൂഹ്യ പ്രവര്‍ത്തകനുമായ അനില്‍ മാത്യു (ഓള്‍ സ്‌റ്റേറ്റ്) തെരഞ്ഞെടുക്കപ്പെട്ടു. ആയിരത്തി അറുനൂറോളം വരുന്ന ലൈസന്‍സുള്ള ടെക്‌സാസിലെ ഏജന്റുമാരില്‍ ചാംബ്യന്മാരായി തെരഞ്ഞെടുക്കപ്പെട്ട ചുരുക്കം ഏജന്റുമാരില്‍ ഒരാളാണ് ശ്രീ അനില്‍ മാത്യു. സെയില്‍സില്‍ പെര്‍ഫോമന്‍സ്,  പ്രീമിയം വളര്‍ച്ച, പ്രൊഫഷണലിസം മുതലായവ അടിസ്ഥാനമാക്കി പതിനായിരത്തോളം വരുന്ന അമേരിക്കയിലെ മൊത്തം  ഏജന്റുമാരില്‍ അഞ്ചു ശതമാനം ഏജന്റുമാര്‍ക്ക് ലഭിക്കുന്നതാണ് ഈ അംഗീകാരം.

മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സില്‍  പബ്ലിക് ട്രേഡിങ്ങ് കമ്പനി ആയ ഓള്‍ സ്‌റ്റേറ്റ് എന്ന പ്രസ്തുത കമ്പനിയുടെ എക്‌സ്‌ക്ലൂസിവ് ഏജന്‍സിയാണ് അനില്‍ മാത്യു റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ ബിസിനസിന് പുറമെ നടത്തുന്നത്. സമര്‍പ്പണ ബോധത്തോടെയുള്ള സഹപ്രവര്‍ത്തകരുടെ സഹായമാണ് തന്നെ ഈ സ്ഥാനത്തിന് അര്ഹനാക്കിയതെന്നു അനില്‍ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. 'ഒപ്പം കസ്റ്റമേഴ്‌സിന്റെ അകമഴിഞ്ഞ വിശ്വസവും നന്ദിയോടെ താന്‍ സ്മരിക്കുന്നു'.

ലോണ്‍ സ്റ്റാര്‍ റിയല്‍റ്റി എന്ന പേരില്‍ താന്‍  നടത്തി വരുന്ന ബ്രോക്കര്‍ ബിസിനസ്സില്‍ ധാരാളം ഏജന്റുമാര്‍ തന്റെ കീഴില്‍ റിയല്‍റ്റര്‍ ബിസിനസ് നടത്തുന്നു. മാതാ പിതാക്കളോടൊപ്പം അമേരിക്കയിലേക്ക് 1982 ല്‍ കുടിയേറിയ ശേഷം യൂണിവേഴ്‌സിറ്റി ഓഫ് ഡാളസില്‍ നിന്നും ബിസിനെസ്സ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം കരസ്ഥമാക്കിയ ശ്രീ അനില്‍ മാത്യു, പലവിധ വ്യാപാര സംഘര്‍ഷങ്ങളില്‍ കൂടി കടന്നുപോയെങ്കിലും ഇന്‍ഷുറന്‍സ് മാത്രമല്ല റിയല്‍ എസ്‌റ്റേറ്റ്, മോര്‍ട്‌ഗേജ്, ഇന്‍വെസ്റ്റ്‌മെന്റ് മുതലായ രംഗങ്ങളില്‍ പിടിച്ചു നിന്നു എന്നുള്ളത് മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. അക്കൗണ്ടിംഗ് മേഖലയില്‍ ടാക്‌സ് കോണ്‍സള്‍റ്റണ്ടായിട്ടും അനില്‍ മാത്യു തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഭാര്യ ജമിനി (മിനി), മക്കള്‍: അന്‍സില്‍, അനീഷാ, ആഷിഷ് .  'തന്റെ വിജയത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന സഹ പ്രവര്‍ത്തകര്‍ക്ക്  കൂടെ പ്രവര്‍ത്തിച്ചിട്ട് നല്ല നല്ല നേട്ടങ്ങളുമായി കടന്നു പോയവരോടും മലയാളി കസ്റ്റമര്‍മാരോടും കടപ്പെട്ടിരിക്കുന്നു.' അനില്‍ പറഞ്ഞു. ആത്മീയരംഗത്തും പൊതു രംഗത്തും ശ്രദ്ധേയനായ അനില്‍ ധാരാളം ചാരിറ്റി പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. വേര്‍ഡില്‍ മലയാളി കൗണ്‍സില്‍ ഡാളസ് ഡി. എഫ്. ഡബ്ല്യൂ. പ്രൊവിന്‍സ് ബിസിനെസ്സ് ഫോറം കോഓര്‍ഡിനേറ്റര്‍ കൂടിയാണ് അനില്‍ മാത്യു.

അനില്‍ മാത്യുവിനെ 2018 ലെ ഓള്‍ സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് സര്‍ക്കിള്‍ ഓഫ് ചാമ്പിയന്‍സ് ആയി തെരെഞ്ഞെടുത്തു.
Join WhatsApp News
sujan kakkanatt 2019-03-18 09:51:09
Everyone wants success, but it only follows those who make a true approach to get it. You know the hard work and dedication has a destination which is success. Best of luck Anil for your future and congratulation for your achievements. Keep going.
Kuruvilla Abraham 2019-03-18 13:31:39
Anil,congratulation,
Hard work pays off keep up the good work.may GOD richly bless you and your family.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക