തിരുവനന്തപുരം:
വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ മഹിളാ കോണ്‍ഗ്രസ് നേതാവ്
ബിന്ദു കൃഷ്ണയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം അവര്‍
നിരസിച്ചു.
പരിചയമില്ലാത്ത സ്ഥലത്ത് മത്സരിക്കാനില്ലെന്നു പറഞ്ഞാണ് ബിന്ദു
കൃഷ്ണ ആവശ്യം നിഷേധിച്ചത്.
വടകരയില്‍ സജീവ് മാറോളി, അഡ്വ. പ്രവീണ്‍
കുമാര്‍ എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്.
വടകരയില്‍ പി.
ജയരാജനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. ജയരാജനെ തോല്പ്പിക്കാനായി വടകരയില്‍
യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്നും മത്സരത്തിനില്ലെന്നും
ആര്.എം.പി.ഐ അറിയിച്ചിരുന്നു.
കൊലയാളി ജയരാജന്റെ പരാജയം ഉറപ്പാക്കുക മാത്രമാണ്
ലക്ഷ്യമെന്നാണ് ആര്.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു പറഞ്ഞത്.