Image

വെസ്റ്റ്‌ നൈല്‍ പനി ; പ്രതിരോധം നടക്കുന്നതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന്‌ ആരോഗ്യ മന്ത്രി

Published on 18 March, 2019
വെസ്റ്റ്‌ നൈല്‍ പനി ; പ്രതിരോധം നടക്കുന്നതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന്‌ ആരോഗ്യ മന്ത്രി

തിരുവനന്തപുരം : വെസ്റ്റ്‌ നൈല്‍ പനി ബാധിച്ച്‌ ആറുവയസുകാരന്‍ മരിച്ച സംഭവത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന്‌ ആരോഗ്യ മന്ത്രി കെ.കെ ഷൈലജ വ്യക്തമാക്കി. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ്‌ നടന്നു വരുന്നതെന്നും ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും മന്ത്രി പറഞ്ഞു.

വൈറസ്‌ ബാധ റിപ്പോര്‍ട്ട്‌ ചെയ്‌തപ്പോള്‍ തന്നെ പ്രത്യേക മെഡിക്കല്‍ സംഘത്തെ മലപ്പുറത്തേക്ക്‌ അയച്ചിരുന്നു.രോഗ ലക്ഷണവുമായി ആരെങ്കിലും എത്തിയാല്‍ പ്രത്യേകം നിരീക്ഷിക്കാനും ചികിത്സ നല്‍കാനുമുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ ആരോഗ്യവകുപ്പ്‌ പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക്‌ പകരാത്ത രോഗമാണിത്‌. ക്യൂലക്‌സ്‌ വഭാഗത്തില്‍ പെടുന്ന കൊതുകുകളാണ്‌ വൈറസ്‌ വാഹകര്‍. അതിനാല്‍ കൊതുക്‌ നിവാരണമാണ്‌ വെസ്റ്റ്‌ നൈല്‍ പനിക്കെതിരെയുള്ള ഏറ്റവും നല്ല പ്രതിരോധ മാര്‍ഗമെന്നും ആരോഗ്യ വകുപ്പ്‌ ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത പറഞ്ഞു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക