Image

മാ​ണ്ഡ്യ​യി​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന് സു​മ​ല​ത; ജെ​ഡി​എ​സും കോ​ണ്‍​ഗ്ര​സും വെ​ട്ടി​ല്‍

Published on 18 March, 2019
മാ​ണ്ഡ്യ​യി​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന് സു​മ​ല​ത; ജെ​ഡി​എ​സും കോ​ണ്‍​ഗ്ര​സും വെ​ട്ടി​ല്‍
ബം​ഗ​ളു​രു: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ര്‍​ണാ​ട​ക​യി​ലെ മാ​ണ്ഡ്യ​യി​ല്‍​നി​ന്നു മ​ത്സ​രി​ക്കു​മെ​ന്നു ന​ടി​യും അ​ന്ത​രി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വ് അം​ബ​രീ​ഷി​ന്‍റെ ഭാ​ര്യ​യു​മാ​യ സു​മ​ല​ത. സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യി​ട്ടാ​യി​രി​ക്കും മ​ത്സ​രി​ക്കു​ക​യെ​ന്നു സു​മ​ത​ല പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി. ക​ന്ന​ഡ​യി​ലെ സൂ​പ്പ​ര്‍​താ​ര​ങ്ങ​ളാ​യ യ​ഷ്, ദ​ര്‍​ശ​ന​ന്‍ എ​ന്നി​വ​രെ ഇ​ട​തും വ​ല​തും ഇ​രു​ത്തി​യാ​ണ് സു​മ​ല​ത ത​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​ത്.

ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി​യു​ടെ മ​ക​നും സി​നി​മാ​താ​ര​വു​മാ​യ നി​ഖി​ല്‍ ഗൗ​ഡ​യാ​ണ് ജെ​ഡി​എ​സ്-​കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ത്തി​ന്‍റെ മാ​ണ്ഡ്യ​യി​ലെ സ്ഥാ​നാ​ര്‍​ഥി. സു​മ​ല​ത മാ​ണ്ഡ്യ സീ​റ്റി​നു​വേ​ണ്ടി അ​വ​കാ​ശ​മു​ന്ന​യി​ച്ചെ​ങ്കി​ലും വൊ​ക്ക​ലി​ഗ കോ​ട്ട​യാ​യ മാ​ണ്ഡ്യ ജെ​ഡി​എ​സി​നു വി​ട്ടു​ന​ല്കാ​ന്‍ കോ​ണ്‍​ഗ്ര​സ് സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം ക​ന്ന​ട സി​നി​മാ​രം​ഗം പൂ​ര്‍​ണ​മാ​യും സു​മ​ല​ത​യ്ക്ക് പി​ന്നി​ല്‍ അ​ണി​നി​ര​ക്കാ​നാ​ണു സാ​ധ്യ​ത.

ബി​ജെ​പി​യു​ടെ ആ​ദ്യ സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പു​റ​ത്തു​വ​ന്നെ​ങ്കി​ലും മാ​ണ്ഡ്യ​യി​ല്‍ അ​വ​ര്‍ സ്ഥാ​നാ​ര്‍​ഥി​യെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. ബി​ജെ​പി സു​മ​ല​ത​യ്ക്കു പി​ന്തു​ണ ന​ല്‍​കാ​ന്‍ സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. മ​ണ്ഡ​ല​ത്തി​ലെ പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും സു​മ​ല​ത​യ്ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക