Image

സ്റ്റേസി ഏബ്രഹാംസും പ്രസിഡന്റ് സ്ഥാനാര്‍തഥി ആയേക്കും (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 18 March, 2019
സ്റ്റേസി ഏബ്രഹാംസും പ്രസിഡന്റ് സ്ഥാനാര്‍തഥി ആയേക്കും (ഏബ്രഹാം തോമസ്)
ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുവാന്‍ പ്രത്യാശികള്‍ ഒന്നൊന്നായി രംഗത്ത് വരികയാണ്. ഏറ്റവും പുതിയതായി ഈ നിരയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നത് സ്റ്റേസി ഏബ്രാംസാണ്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇവര്‍ ജോര്‍ജിയ ഗവര്‍ണ്ണര്‍ സ്ഥാനത്തേയ്ക്ക് മത്സരിച്ചിരുന്നു. വിജയിച്ച സ്ഥാനാര്‍ത്ഥിയെക്കാള്‍ ഒന്നരശതമാനം വോട്ടിന് പരാജയപ്പെട്ടു. തന്റെ പരാജയം അംഗീകരിക്കാതെ ഫലപ്രഖ്യാപനം നീട്ടിക്കൊണ്ട് പോയി.

അതിന് ശേഷം പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ സ്റ്റേറ്റ് ഓഫ് ദ യൂണിയന്‍ പ്രഭാണത്തിന് മറുപടി നല്‍കി. മറുപടി പ്രസംഗത്തില്‍ കാര്യമായി ഒന്നും ഉണ്ടായിരുന്നില്ല എന്ന് നിരീക്ഷകര്‍ പരാതിപ്പെട്ടു. തുടര്‍ന്ന് അവരുടെ മുന്നിലുള്ള ഉപാധികള്‍ ചര്‍ച്ചയായി, 2020 ല്‍ സെനറ്റിലേയ്ക്ക് മത്സരിക്കാം. 2022 വരെ കാത്തിരുന്ന് വീണ്ടും ഗവര്‍ണ്ണര്‍ സ്ഥാനത്തേയ്ക്ക് മത്സരിക്കാം. ഇല്ലെങ്കില്‍ അടുത്തവര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുവാന്‍ അര്‍ഹത നേടാന്‍ ഡെമോക്രാറ്റിക് പ്രൈമറികളില്‍ സ്ഥാനാര്‍ത്ഥിയാവാം. ഏബ്രാഹം മൂന്നാമത്തെ ഉപാധിയാണ് സ്വീകരിക്കുക എന്ന സൂചനയാണ് പുറത്ത് വരുന്നത്. തനിക്ക് ഡെമോക്രാറ്റിക് പാര്‍ട്ടി ടിക്കറ്റ് ലഭിക്കുവാനുള്ള സാധ്യതകള്‍ ആരായാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്.

എക്‌സ് പ്‌ളൊറേന്‍ കമ്മിറ്റി രൂപീകരിച്ചു കഴിഞ്ഞാല്‍ പ്രചരണത്തിന് ഫണ്ട റെയ്‌സിംഗ് ആരംഭിക്കാം. ഇത് ഓഡിറ്റിംഗിന് വിധേയമല്ല. ഗവര്‍ണ്ണര്‍ മത്സരത്തിന് സമാഹരിച്ച ഫണ്ടിന്റെ നീക്കിയിരിപ്പ് ഏബ്രാംസിന് പ്രചരണത്തിന് ഉപയോഗിക്കാം. ഏബ്രാംസ് അടുത്തവര്‍ഷം വീണ്ടും ജനവിധി തേടുന്ന റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഡേവിഡ് പര്‍ഡ്യൂവിനെതിരെ മത്സരിക്കണമെന്നാണ് സെനറ്റ് ഡെമോക്രാറ്റിക് ലീഡര്‍ ചക്ക് ഷൂമറും മറ്റുള്ള പാര്‍ട്ടിക്കാരും ആവശ്യപ്പെടുന്നത്. എന്നാല്‍ ഏബ്രാംസിന്റെ സ്വപ്‌നം വളരെ വലുതാണ്. പ്രസിഡന്റ് ബരാക്ക് ഒബാമ പ്രസിഡന്റ് ജോര്‍ജ് ഡബഌയൂ ബുഷിന്റെ സ്‌റ്റേറ്റ് ഓഫ് ദ യൂണിയന് മറുപടി നല്‍കിയാണ് പ്രസിദ്ധിയിലേയ്ക്ക് ഉയര്‍ന്നത്. തനിക്കും അങ്ങനെയാകാം എന്ന് ഏബ്രാംസ് കരുതുന്നതില്‍ തെറ്റില്ല. എന്നാല്‍ ഒബാമയുടെ വാക് ചാതുര്യമോ മറ്റുള്ളവരെ പറഞ്ഞ് മനസ്സിലാക്കിക്കുവാനുള്ള കഴിവോ ഏബ്രാംസിന് ഇല്ല എന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

മുന്‍ മത്സരത്തിലെ പ്രചരണ ഫണ്ടിന്റെ വലിയ നീക്കിയിരിപ്പുമായാണ് ബീറ്റോ ഒറൂര്‍ക്കി തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. പ്രസിഡന്റ് മത്സരത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാവാന്‍ അയോവയില്‍ ഉടനീളം പ്രചരണം നടത്തിയ ഒറൗര്‍ക്കി തന്നെക്കുറിച്ച് ഉടനീളം പ്രചരണം നടത്തിയ ഒറൗര്‍കി തന്നെക്കുറിച്ച് ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞത് പുലിവാലായി. താന്‍ ഒരു വൈറ്റ് മല്‍(വെളുത്ത വര്‍ഗക്കാരനായ പുരുഷന്‍ ആണെന്നും സ്‌ട്രെയ്റ്റാണെന്നും ചെറുപ്പത്തില്‍ നിയമവുമായി ചില ഏറ്റുമുട്ടലുണ്ടായെന്നും പക്ഷേ ജെയില്‍ ടേം ഉണ്ടായില്ലെന്നും സ്ഥാനാര്‍ത്ഥി തുറന്നു പറഞ്ഞത് പ്രധാനമായും കറുത്ത വര്‍ഗക്കാരെയും എല്‍ജിബി ടിവി വിഭാഗത്തെയും ചൊടിപ്പിച്ചു. സമൂഹ മാധ്യമങ്ങളില്‍ ഈ വെളിപ്പെടുത്തലിന്റെ ക്രൂരമായി വിമര്‍ശിച്ച് ധാരാളം പോസ്റ്റുകള്‍ ഉണ്ടായി.

വൈറ്റ്‌മേലുകള്‍ ഇപ്പോള്‍ തന്നെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ധാരാളം ഉണ്ട്. അഭിപ്രായസര്‍വേകളില്‍ മുന്‍ വൈസ് പ്രസിഡന്റ് ജോബൈഡനാണ്. ബൈഡന്‍ ഇതുവരെ സ്ഥാനാര്‍ത്ഥിയായി രംഗപ്രവേശം ചെയ്തിട്ടില്ല. ബൈഡന്‍ സ്ഥാനാര്‍ത്ഥി ആയാല്‍ മറ്റൊരു വൈറ്റ് മേല്‍ കൂടിയാവും.

വൈറ്റ് മേല്‍ അല്ലാത്ത സ്ഥാനാര്‍ത്ഥികള്‍ ഇവരാണ്: സെനറ്റര്‍മാരായ കമല ഹാരിസ് കോറി ബുക്കര്‍, ഏയ്മി ക്ലോബുച്ചര്‍, എലിസമ്പത്ത് വാറന്‍, കൂടാതെ കിഴ്സ്റ്റന്‍ ഗില്ലിബ്രാന്റ് ഏക ഹിസ്പാനിക് ആയ ജൂലിയന്‍ കാസ്‌ട്രോ.

സ്‌ട്രെയ്റ്റ് വൈറ്റ് മേലിന് ഒരു നിഷേധാത്മകമുഖമാണ് മറ്റുള്ളവര്‍ നല്‍കിയിരിക്കുന്നത് എന്ന് ഒറൗര്‍കി പറഞ്ഞു. അയോവയില്‍ ഒറൈര്‍കിക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. കോഫി ഷോപ്പുകളിലും വീടുകളിലെ പാര്‍ട്ടികളിലും ആരാധകര്‍ തിങ്ങിക്കൂടി.

സ്റ്റേസി ഏബ്രഹാംസും പ്രസിഡന്റ് സ്ഥാനാര്‍തഥി ആയേക്കും (ഏബ്രഹാം തോമസ്)
Join WhatsApp News
$ 788 million 2019-03-19 08:53:16
Deutsche Bank could only assess Trump's net worth at $788 million. Despite Trump's entire life as a "great negotiator" and a "savvy business man", he's essentially worth no more than his father left him...minus interest.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക