Image

എറികസണിന്‌ നല്‍കാനുള്ള 462 കോടി അനില്‍ അംബാനി തിരിച്ചടച്ചു

Published on 18 March, 2019
എറികസണിന്‌ നല്‍കാനുള്ള 462 കോടി  അനില്‍ അംബാനി തിരിച്ചടച്ചു

ഒടുവില്‍ കോടതിക്ക്‌ മുമ്പില്‍ മുട്ടുമടക്കി റിലയന്‍സ്‌ കമ്യൂണിക്കേഷന്‍ ചെയര്‍മാന്‍ അനില്‍ അംബാനി. കോടതി നിര്‍ദ്ദേശപ്രകാരം സ്വീഡിഷ ടെലികോം കമ്പനിയായ എറികസണിന്‌്‌ നല്‍കാനുള്ള പണം അംബാനി തിരിച്ചടച്ചു. 462 കോടി രൂപ ലഭിച്ചതായി ?സ്വിഡീഷ ടെലികോം ഉപകരണ നിര്‍മാതാക്കളായ എറികസണ്‍ വക്താവ അറിയിച്ചു.

സ്വീഡിഷ കമ്പനിക്കതിരിച്ചു നല്‍കാനുള്ള 571 കോടി രൂപയില്‍ 450 കോടി നാലാഴചക്കകം തിരിച്ചടക്കണമെന്നും അല്ലാത്തപക്ഷം അനില്‍ അംബാനിയും കമ്പനി ഡയറകടര്‍മാരും കോടതിയലക്ഷ്യത്തിന്‌ മൂന്നു മാസത്തെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സ്വീഡിഷ്‌ കമ്പനിക്ക്‌ നല്‍കാനുള്ള 571 കോടിയില്‍ 118 കോടി റിലയന്‍സ്‌ നേരത്തെ നല്‍കിയിരുന്നു.

ഇതേ തുടര്‍ന്ന്‌ 453 കോടി രൂപ ഒറ്റതവണയായി നല്‍കണമെന്ന നാഷണല്‍ കമ്പനി നിയമ അപ്പലേറ്റ ട്രിബ്യൂണല്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതു നല്‍കിയില്ലെങ്കില്‍ ജയിലില്‍ പോകേണ്ടി വരുമെന്നും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ്‌ ഒറ്റ ദിവസം കൊണ്ട അനില്‍ അംബാനി 462 കോടി തിരിച്ചടച്ചത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക