Image

ഫാ.പോള്‍ തേലക്കാടിനെതിരെ വ്യാജ രേഖ കേസ്: കര്‍ദ്ദിനാള്‍ ആലഞ്ചേരി വ്യവസായികളുമായി കോടികളുടെ ഇടപാട് നടത്തിയെന്ന രേഖ വൈദികന്‍ കൈമാറിയത് മാര്‍ മനത്തോടത്തിന് ; വൈദികനെതിരെ കേസുകൊടുത്ത സഭാ േനതൃത്വം വെട്ടില്‍

Published on 18 March, 2019
ഫാ.പോള്‍ തേലക്കാടിനെതിരെ വ്യാജ രേഖ കേസ്: കര്‍ദ്ദിനാള്‍ ആലഞ്ചേരി വ്യവസായികളുമായി കോടികളുടെ ഇടപാട് നടത്തിയെന്ന രേഖ വൈദികന്‍ കൈമാറിയത് മാര്‍ മനത്തോടത്തിന് ; വൈദികനെതിരെ കേസുകൊടുത്ത സഭാ േനതൃത്വം വെട്ടില്‍

കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചവെന്ന പരാതിയില്‍ എറണാകുളംഅങ്കമാലി അതിരൂപതയിലെ മുതിര്‍ന്ന വൈദികന്‍ ഫാ.പോള്‍ തേലക്കാടിനെതിരെ കേസ്. കാക്കനാട് സെന്റ തോമസ് മൗണ്ടില്‍ നിന്നും സിറോമലബാര്‍ ഇന്റര്‍നെറ്റ് മിഷനിലെ ഫാ.ജോബി മാപ്രക്കാവില്‍ എം.എസ്.ടിയാണ് പരാതി നല്‍കിയത്. ഇതുപ്രകാരം ഫാ. പോള്‍ തേലക്കാടിനെതിരെ ഈ മാസം എട്ടിനാണ് തൃക്കാക്കര പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ക്രിമിനല്‍ നടപടി നിയമം 154ാം വകുപ്പ് പ്രകാരം ആണ് എഫ്.ഐ.ആര്‍. ഐ.പി.സി 1860 ലെ സെക്ഷന്‍ 471, 468, 34 എന്നിവ പ്രകാരമാണ് കേസ്. പരാതിക്കാരന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആയ സിറോ മലബാര്‍ സഭയുടെ ഉന്നതാധികാരി കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ പേരിലുള്ള വ്യാജ ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകള്‍ 2019 ജനുവരി 7 മുതല്‍ കാക്കനാട് സെന്റ് തോമസ് എന്ന സ്ഥാപനത്തില്‍ നടന്ന സിനഡില്‍ സമര്‍പ്പിച്ചു മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അഴിമതിക്കാരനായി അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് എഫ്.ഐ.ആറിന്റെ ള്ളടക്കം.

അതേസമയം, കേസെടുത്ത ശരിയായ രീതിയില്‍ അന്വേഷണം വരട്ടേ, യഥാര്‍ത്ഥത്തില്‍ വ്യാജ രേഖ ചമച്ചത് ആരാണെന്ന് കണ്ടെത്താന്‍ കഴിയുമെന്നാണ് ഫാ.പോള്‍ തേലക്കാടിനോട് അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചത്. പരാതിയില്‍ പറയുന്ന പോലെ ഒരു രേഖ അച്ചന് ലഭിച്ചിരുന്നു. എറണാകുളത്തെ പല വൈദികര്‍ക്കും അത്തരം രേഖകള്‍ കിട്ടിയിരുന്നു. കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളത്തെ ചില വ്യവസായികളുമായി കണക്കില്‍പെടാത്ത കോടികളുടെ സാമ്പത്തിക ഇടപാട് നടന്നുവെന്നാണ് രേഖയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ അതില്‍ സംശയം തോന്നിയതിനാല്‍ പരസ്യമാക്കിയിരുന്നില്ല. സിറോ മലബാര്‍ സഭയിലെ ഉന്നതനായ ഒരു ബിഷപ്പിന് അതീവ രഹസ്യമായി നല്‍കിയിരുന്നു. അദ്ദേഹം അത് സിനഡില്‍ ചര്‍ച്ചയ്ക്ക് വച്ചിരിക്കാം. എന്നാല്‍ സിനഡ് അത് ചര്‍ച്ച ചെയ്തിരുന്നോ എന്ന് വ്യക്തമല്ല.

രേഖയുടെ വിശ്വാസ്യതയില്‍ സംശയം ള്ളതിനാലാണ് ഇത്തരത്തില്‍ രേഖകള്‍ പുറത്തുവരുന്നുണ്ട് എന്ന് കാണിച്ച് ഏറ്റവും വിശ്വസനീയനെന്ന് കരുതിയ ബിഷപ്പിന് രേഖ നല്‍കിയത്. ഇത്തരം രേഖകള്‍ പല ഉറവിടങ്ങളില്‍ നിന്ന് വൈദികര്‍ക്ക് ലഭിക്കുന്നുണ്ടെന്നും സഭാ സംവിധാനമായ സിനഡ് ഇത്തരം രേഖകള്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് കൈമാറിയത്. അത്തരത്തില്‍ കൈമാറിയ ഒരു രേഖ എങ്ങനെയാണ് കര്‍ദ്ദിനാളിനെ അപകീര്‍ത്തിപ്പെടുത്തുന്നത് എന്നു മനസ്സിലാകുന്നില്ല. അതീവ രഹസ്യ സ്വഭാവമുള്ള ഈ രേഖ എങ്ങനെയാണ് പരാതിക്കാരന് കിട്ടിയതെന്നും പരിശോധിക്കേണ്ടിയിരിക്കുന്നു. 

ഇപ്പോള്‍ ഈ കേസ് ഫയല്‍ ചെയ്ത വിവരം പോലും ഇതുവരെ അച്ചന്‍ അറിഞ്ഞിട്ടില്ല. അച്ചനെ മനഃപൂര്‍വ്വം സമൂഹ മധ്യത്തിലേക്ക് വലിച്ചിഴക്കുക എന്നതുമാത്രമാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നു. കേസുമായി മുന്നോട്ടുപോകട്ടെ. അച്ചന് കിട്ടിയ രേഖകളും അതിന്റെ ഉറവിടവും അദ്ദേഹം അന്വേഷണത്തില്‍ വെളിപ്പെടുത്തട്ടെ. അപ്പോഴറിയാം ആരാണ് യഥാര്‍ത്ഥ പ്രതിയെന്ന്. ജാതിമത ഭേദമന്യേ പൊതുസമൂഹത്തില്‍ ഏറെ സ്വീകാര്യനായ തേലക്കാട്ട് അച്ചനെ മനഃപൂര്‍വ്വം തേജോവധം ചെയ്യാന്‍ കെട്ടിച്ചമച്ച കേസാണെന്നതില്‍ സംശയമില്ലെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക