Image

വീടു കയറി ആക്രമണം: സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെ വിലക്കി നിര്‍മ്മാതാക്കളുടെ സംഘടന

Published on 18 March, 2019
വീടു കയറി ആക്രമണം: സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെ വിലക്കി നിര്‍മ്മാതാക്കളുടെ സംഘടന

തിരുവനന്തപുരം: സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് നിര്‍മ്മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തി. വീടു കയറി ആക്രമണം നടത്തിയെന്ന നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ റോഷനെതിരായ പരാതിയിലാണ് നടപടി. വിലക്കേര്‍പ്പെടുത്തിയതോടെ റോഷന്റെ സിനിമ ചെയ്യുന്നവര്‍ അസോസിയേഷനുമായി ബന്ധപ്പെടണമെന്നും നിര്‍മ്മാതാക്കളുടെ സംഘടന നിര്‍ദേശം നല്‍കി.

ശനിയാഴ്ച രാത്രി 12 മണിയോടെ റോഷന്‍ ആന്‍ഡ്രൂസും പതിനഞ്ചോളം വരുന്ന ഗുണ്ടകളും ചേര്‍ന്ന് തന്നെയും തന്റെ കുടുംബത്തെയും വീട് അയറി ആക്രമിച്ചെന്ന ആരോപണവുമായി ആല്‍വിന്‍ ആന്റണി രംഗത്തെത്തിയിരുന്നു. ആ സമയത്ത് തന്റെ വീട്ടില്‍ ഉണ്ടായിരുന്ന സുഹൃത്തായ ഡോക്ടറേയും സംഘം ആക്രമിച്ചു. സംഭവത്തില്‍ ഡിജിപിക്കും ആല്‍വിന്‍ ആന്റണി പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് നിര്‍മ്മാതാക്കളുടെ സംഘടന സംവിധായകന് വിലക്കേര്‍പ്പെടുത്തിയത്

എന്നാല്‍ ആരോപണങ്ങള്‍ തള്ളി റോഷന്‍ ആന്‍ഡ്രൂസും രംഗത്തെത്തി. ആല്‍വിന്‍ ആന്റണിയുടെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്റണി തന്റെ കൂടെ അസിസ്റ്റന്റായി മുംബൈ പോലീസ്, ഹൗ ഓള്‍ഡ് ആര്‍ യു എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. മയക്കുമരുന്നിന്റെ ഉപയോഗം ഇയാള്‍ക്കുണ്ടായിരുന്നുവെന്നും ഇതേതുടര്‍ന്ന് സെറ്റില്‍ നിന്ന് ഇയാളെ പുറത്താക്കുകയും ഇതോടെ തനികക്കെതിരെ ഇയാള്‍ അപവാദ പ്രചരണം നടത്തുകയായിരുന്നുവെന്നും റോഷന്‍ പറയുന്നു. ഇത് ചോദ്യം ചെയ്യാന്‍ ചെന്ന തന്നെയും തന്റെ സുഹൃത്ത് നവാസിനേയും ഇയാളും അച്ഛനും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നുമാണ് റോഷന്റെ വാദം. ഇതു ചൂണ്ടിക്കാട്ടി റോഷന്‍ ആന്‍ഡ്രൂസും പരാതി നല്‍കിയിട്ടുണ്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക