Image

എറിക്‌സണ് 462 കോടി രൂപ പിഴ നല്‍കി അനില്‍ അംബാനി ജയില്‍ ശിക്ഷയില്‍ നിന്ന് തടിയൂരി

Published on 18 March, 2019
എറിക്‌സണ് 462 കോടി രൂപ പിഴ നല്‍കി അനില്‍ അംബാനി ജയില്‍ ശിക്ഷയില്‍ നിന്ന് തടിയൂരി

മുംബൈ: ജയില്‍ശിക്ഷയില്‍ നിന്നൊഴിവാകാന്‍ ഒടുവില്‍ പിഴ അടച്ച് അനില്‍ അംബാനി. സ്വീഡിഷ് കമ്പനിയായ എറിക്‌സണ് 462 കോടി രൂപ പിഴ നല്‍കി. എറിക്‌സണ്‍ കമ്പനിക്ക് നല്‍കാനുള്ള കുടിശിഖ കൊടുത്തു തീര്‍ക്കാന്‍ റിലയന്‍സിന് സുപ്രീം കോടതി അനുവദിച്ച സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് പിഴയൊടുക്കിയത്.

കുടിശിഖ നല്‍കണമെന്ന ഉത്തരവ് ലംഘിച്ചതിന് അനില്‍ അംബാനിയെ കോടതിയലക്ഷ്യത്തിന് ജയിലില്‍ അടയ്ക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ നടത്തിപ്പിന് എറിക്‌സണുമായി ഉണ്ടാക്കിയ കരാര്‍ പ്രകാമുള്ള പണം നല്‍കാത്തതാണ് നിയമപോരാട്ടത്തിലേക്ക് നയിച്ചത്.  

46000 കോടി രൂപയാണ് അനില്‍ അംബാദിയുടെ കമ്പനിയുടെ ആകെ ബാധ്യത. അനില്‍ അംബാനിയെ ബാധ്യതയില്‍ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ റഫാല്‍ ഇടപാടി വഴിവിട്ട സഹായം ചെയ്തുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക