Image

തീപാറും ഇടങ്ങള്‍ (കവിത: സി.എസ്. ജോര്‍ജ് കോടുകുളഞ്ഞി)

Published on 18 March, 2019
തീപാറും ഇടങ്ങള്‍ (കവിത: സി.എസ്. ജോര്‍ജ് കോടുകുളഞ്ഞി)
മനുഷ്യമനസ്സിലെ "തീ'
പുകയായി പുകയുന്നു
അഗ്നിയായ് ആളിപ്പടരുന്നു
തീ കുമിളകളായി പൊട്ടി ഒലിക്കുന്നു.

പലയിടങ്ങളില്‍ പലതരത്തില്‍
അവിടെ മിസൈലുകള്‍ ചീറിപ്പായുന്നു
കഥനകഥ എഴുതും തോക്കുകള്‍
അവിടങ്ങളില്‍ കഥപറയുന്നു

കുന്നുകള്‍ താഴ്‌വരകള്‍ വന്‍
ഗര്‍ത്തങ്ങളായി പിളരുന്നു
അതിനുള്ളില്‍ ദുര്‍ഭൂതങ്ങള്‍
തീരാ വ്രണങ്ങളായി;
മനുഷ്യാവകാശലംഘനമായി
തീ തുപ്പുമീ പാടങ്ങളില്‍ വളരുന്നു
മനുഷ്യകുലത്തിനൊരു ശാപമായി ഇന്നും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക