Image

യു.പി ഇളക്കിമറിച്ച് പ്രീയങ്ക തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ താരമായി മുന്നേറുന്നു

കല Published on 18 March, 2019
യു.പി ഇളക്കിമറിച്ച് പ്രീയങ്ക തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ താരമായി മുന്നേറുന്നു

യു.പി കാര്യമായ പ്രതീക്ഷകളൊന്നുമില്ലാതിരുന്ന കോണ്‍ഗ്രസ് പ്രീയങ്കയെ ഇറക്കി അറ്റന്‍ഷന്‍ പിടിച്ചുവാങ്ങുന്ന കാഴ്ചയാണിപ്പോള്‍. മുത്തശ്ശി ഇന്ദിരയെ ഓര്‍മ്മിപ്പിക്കുന്ന രൂപഭാവങ്ങളുമായി കളം നിറയുകയാണ് പ്രീയങ്കയും പ്രയാഗ് രാജിലെ ഹനുമാന്‍ ക്ഷേത്രത്തിലെത്തി പാലഭിഷേകവും പൂജയും ചെയ്തായിരുന്നു പ്രീയങ്കയുടെ ഇലക്ഷന്‍ പ്രചരണത്തിന് തുടക്കം. നേരിട്ട് രാഷ്ട്രീയത്തിലേക്ക് കടക്കുമ്പോഴും സഹോദരന്‍ രാഹുലിനെ മുന്‍നിര്‍ത്തിയാണ് പ്രീയങ്കയുടെ പ്രചരണങ്ങളും പ്രസംഗങ്ങളും. 
എന്‍റെ സഹോദരന്‍ നടപ്പാക്കാന്‍ കഴിയുന്ന വാഗ്ദാനങ്ങള്‍ മാത്രമേ നല്‍കു എന്ന് ഉറപ്പിച്ച് പറയുന്ന പ്രീയങ്ക രാഹുലിന്‍റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വരുമെന്നും ഉറപ്പിച്ച് പറയുന്നുണ്ട്. നരേന്ദ്രമോദിയെ കടന്നാക്രമിക്കുന്നതാണ് പ്രീയങ്കയുടെ മറ്റൊരു ശൈലി. 
സാധാരണക്കാരുമായി നേരിട്ട് കയറി ഇടപഴകുന്ന ടിപ്പിക്കല്‍ രാഷ്ട്രീയ ശൈലിയും പിന്തുടരുന്നുണ്ട് പ്രീയങ്ക. മത്സ്യതൊഴിലാളികളെയും കര്‍ഷകരെയും നേരിട്ട് കണ്ട് സംസാരിക്കുക കുശലം പറയുക തുടങ്ങിയ സ്ഥിരം രാഷ്ട്രീയ പ്രചരണ രീതികള്‍ക്കൊപ്പം വിദ്യാര്‍ഥികളുമായും യുവാക്കളുമായും ദീര്‍ഘസംവാദങ്ങള്‍ക്കും പ്രീയങ്ക സമയം കണ്ടെത്തുന്നു. യുപിയില്‍ ഒരു റൗണ്ട് പ്രചരണത്തിന് ശേഷം മറ്റു സംസ്ഥാനങ്ങളിലേക്കും പ്രീയങ്ക എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക