Image

ഹൂസ്റ്റണ്‍ ഓര്‍ത്തഡോക്‌സ് കണ്‍വെന്‍ഷനും സുവിശേഷ യോഗവും

ജീമോന്‍ റാന്നി Published on 19 March, 2019
ഹൂസ്റ്റണ്‍ ഓര്‍ത്തഡോക്‌സ്  കണ്‍വെന്‍ഷനും  സുവിശേഷ യോഗവും
ഹൂസ്റ്റണ്‍ : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ  സൗത്ത് വെസ്റ്റ് ഭദാസനത്തിലെ  ഹൂസ്റ്റണ്‍ റീജിയനില്‍ ഉള്‍പ്പെട്ട  10 ഇടവകകള്‍  ചേര്‍ന്നുള്ള  കണ്‍വെന്‍ഷന്‍  സ്റ്റാഫ്‌ഫോഡില്‍ ഉള്ള  സെന്റ്  തോമസ് ഓര്‍ത്തഡോക്‌സ് കത്തിഡ്രലില്‍  വച്ച്  (2411 5th St, Stafford, TX 77477) ഏപ്രില്‍  5 ,6 ,7 ,തീയതികളില്‍ (വെള്ളി, ശനി.ഞായര്‍)  നടത്തപ്പെടുന്നു. ഹൂസ്റ്റണില്‍  നടത്തപ്പെടുന്ന  ഈ  പ്രഥമ  സംയുക്ത കണ്‍വെന്‍ഷന് സെന്റ് തോമസ് കത്തിഡ്രല്‍ ,സെന്റ് ഗ്രീഗോറിയോസ് ,സെന്റ്. സ്റ്റീഫന്‍സ്,സെന്റ്‌മേരീസ്,സെന്റ് പീറ്റേഴ്‌സ് & സെന്റ്  പോള്‍സ്    എന്നീ  ഇടവകകള്‍ ചേര്‍ന്ന്  നേതൃത്വം  നല്‍കുന്നു.

കണ്‍വെന്‍ഷന്റെ  സുഗമമായ  നടത്തിപ്പിന് ഈ   ഇടവകകളില്‍ നിന്നുള്ള  വൈദീകരും  അംഗങ്ങളും  ചേര്‍ന്നുള്ള  വിവിധ  കമ്മറ്റികള്‍  പ്രവര്‍ത്തിച്ചുവരുന്നു .ഏപ്രില്‍ 5 ന്  വൈകിട്ട് ആറു മണിക്ക്  സന്ധ്യാപ്രാര്‍ത്ഥനയോടുകൂടി ആരംഭിക്കുന്ന  കണ്‍വെന്‍ഷനില്‍ വചന ശുശ്രുഷക്ക്   ഓര്‍ത്തഡോക്‌സ് സഭയിലെ  പ്രമുഖ വാഗ്മിയും, കോട്ടയത്തെ തിയോളജിക്കല്‍  സെമിനാരി  പ്രിന്‍സിപ്പലും  ആയ  റവ.ഫാ. ഡോ.ഒ. തോമസ് നേതൃത്വം  നല്‍കുന്നതും  വിവിധ  ഇടവകകളില്‍ നിന്നുമുള്ള  അംഗങ്ങള്‍  ചേര്‍ന്നുള്ള   ഗായകസംഘം ഗാനശുശ്രുഷ നയിക്കുന്നതും  ആയിരിക്കും . 

ഏപ്രില്‍   6 ന് ശനിയാഴ്ച വൈകിട്ട് 4:00  മണി  മുതല്‍  5:30 വരെ യുവതി യുവാക്കന്മാരെയും, കുട്ടികളെയും ലക്ഷ്യം വച്ചുകൊണ്ട്  ഇംഗ്ലീഷിലുള്ള  പ്രതേക  പ്രഭാഷണവും  തുടര്‍ന്ന് 6 മണിയോടുകൂടി സന്ധ്യാ നമസ്‌കാരവും  അതെ തുടര്‍ന്ന്  ബഹുമാനപ്പെട്ട  ഡോ .ഒ .തോമസ് അച്ചന്റെ  വചന പ്രഘോഷണവും  ഉണ്ടായിരിക്കുന്നതാണ്.

ഏപ്രില്‍  7 ന് ഞായറാഴ്ച വൈകിട്ട്  5 :30 ന്  സന്ധ്യാനമസ്‌കാരവും  തുടര്‍ന്ന്     ഭദ്രാസന സഹായ  മെത്രാപോലിത്ത  അഭി .ഡോ .സഖറിയാസ് മാര്‍  അപ്രേം  തിരുമനസ്സിന്റെ അധ്യക്ഷതയില്‍  കാതോലിക്കാദിനാചരണവും അതേത്തുടര്‍ന്ന് വചന പ്രഘോഷണത്തോടും ആശീര്‍വാദത്തോടും കൂടി ഈ  വര്‍ഷത്തെ കണ്‍വെന്‍ഷന്  പരിസമാപ്തി  കുറിക്കുന്നതും  ആയിരിക്കും .

ഭദ്രാസന സഹായ  മെത്രാപോലിത്ത  അഭി .ഡോ .സഖറിയാസ്  മാര്‍  അപ്രേം  തിരുമനസ്സിന്റെ  അനുഗ്രഹാശസുകളോടും .സാന്നിധ്യത്തോടും  കൂടി  നടത്തുന്ന ഈ  കണ്‍വെന്‍ഷനിലേക്കു ഹൂസ്റ്റണിലും  സമീപ പ്രദേശങ്ങളിലുമുള്ള  ഉള്ള  എല്ലാ  വിശ്വാസികളുടെയും പ്രാര്‍ത്ഥനാ പൂര്‍വമായ  സാന്നിധ്യ  സഹകരണങ്ങള്‍  ക്ഷണിച്ചുകൊള്ളുന്നു.

കൂടുതല്‍  വിവരങ്ങള്‍ക്ക് :

കണ്‍വെന്‍ഷന്‍  കമ്മിറ്റി  കണ്‍വീനര്‍ :
റെവ .ഫാ.ഐസക് .ബി .പ്രകാശ്: 832 997 9788 

പബ്ലിസിറ്റി  കമ്മിറ്റി : 
മനോജ്  തോമസ് : 832 633 0593 
റോയി സി .മാത്യു :717 608 1995 


ഹൂസ്റ്റണ്‍ ഓര്‍ത്തഡോക്‌സ്  കണ്‍വെന്‍ഷനും  സുവിശേഷ യോഗവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക