Image

ജയിലില്‍ കിടക്കാതെ രക്ഷിച്ചതിന്‌ സഹോദരന്‌ നന്ദി പറഞ്ഞ്‌ അനില്‍ അംബാനി

Published on 19 March, 2019
ജയിലില്‍ കിടക്കാതെ രക്ഷിച്ചതിന്‌ സഹോദരന്‌ നന്ദി പറഞ്ഞ്‌ അനില്‍ അംബാനി


അവസാന നിമിഷത്തെ ഇടപെടലിന്‌ നന്ദി. സ്വീഡിഷ്‌ ഡെലികോം കമ്പനിയായ ഇറിക്‌സണ്‌ 458.77 കോടി രൂപ നല്‍കാനാവാതെ നിന്നപ്പോള്‍ താങ്ങായി നിന്ന മുകേഷ്‌ അംബാനിക്ക്‌ സഹോദരന്‍ അനില്‍ അംബാനിയുടെ നന്ദി.

കടക്കെണിയിലായ അനില്‍ അംബാനിയുടെ റിലയന്‍സ്‌ കമ്മ്യുണിക്കേഷന്‍ 458 കോടി രൂപ എറിക്‌സണ്‌ നല്‍കാനുള്ള സുപ്രിം കോടതി വിധിയുടെ അന്തിമ ദിവസമായിരുന്നു ഇന്നലെ. നാലു മാസത്തിനുള്ള ബാധ്യത തൂര്‍ക്കണമെന്ന്‌ നേരത്തെ കോടതി വിധിച്ചിരുന്നു.

`സമയത്ത്‌ സഹായഹസ്‌തവുമായെത്തിയ മൂത്ത സഹോദരനും ചേട്ടത്തി അമ്മ നിതയ്‌ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.'-പണം ഒടുക്കി ജയില്‍ ശിക്ഷയില്‍ നിന്ന്‌ ഒഴിവായ അനില്‍ അംബാനി പത്രകുറുപ്പില്‍ പറഞ്ഞു.

റഫാല്‍ യുദ്ധവിമാനകരാറുമായി ബന്ധപ്പെട്ട്‌ 30000 കോടി രൂപുയുടെ ആനുകൂല്യമാണ്‌ അനില്‍ അംബാനിയുടെ കമ്പനിക്ക്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട്‌ നല്‍കിയതെന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ നിരന്തരം ആരോപണം ഉന്നയിച്ച്‌ വരികയാണ്‌. ഇക്കാര്യത്തില്‍ മോദിയോ അനില്‍ അംബാനിയോ പ്രതികരിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ്‌ കൂനിന്‍മേല്‍ കുരുപോലെ കോടതി വിധി വന്നത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക