Image

തന്റെ പിന്മഗാമി ഇന്ത്യയില്‍ നിന്നും ഉണ്ടായേക്കാമെന്ന്‌ ദലൈലാമ

Published on 19 March, 2019
തന്റെ പിന്മഗാമി ഇന്ത്യയില്‍ നിന്നും ഉണ്ടായേക്കാമെന്ന്‌ ദലൈലാമ


ധരംശാല: മരണശേഷം തന്റെ പിന്മഗാമി ഇന്ത്യയില്‍ നിന്നാവാമെന്ന്‌ ടിബറ്റന്‍ ആത്മീയ നേതാവ്‌ ദലൈലാമ. ധരംശാലയില്‍ റോയിട്ടേഴ്‌സിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ടിബറ്റന്‍ബുദ്ധമത വിശ്വാസികളുടെ പതിനാലാമത്‌ ദലൈലാമയായ ടെന്‍സിന്‍ ഗ്യാറ്റ്‌സോ തന്റെ പിന്‍ഗാമി ഇന്ത്യയില്‍ ഉണ്ടായേക്കാമെന്ന്‌ പറഞ്ഞത്‌.

ചൈന നിശ്ചയിക്കുന്ന പിന്‍ഗാമിയെ അംഗീകരിക്കില്ലെന്ന്‌ ലാമ പറഞ്ഞു. `ദലൈലാമയുടെ പുനരവതാരാത്തെ ചൈന വളരെ പ്രധാന്യത്തോടെയാണ്‌ കാണുന്നത്‌. എന്നേക്കാള്‍ അടുത്ത ദലൈലാമയാണ്‌ ചൈനയെ ആശങ്കപ്പെടുത്തുന്നത്‌.'

`ഭാവിയില്‍ നിങ്ങള്‍ രണ്ട്‌ ദലൈലാമമാര്‍ ഉണ്ടാവുകയാണെങ്കില്‍, ഒരാള്‍ ഇവിടെ നിന്നും മറ്റൊന്ന്‌ ചൈന തെരഞ്ഞെടുത്തതും, ചൈനയുടെ പ്രതിനിധിയെ ആരും വിശ്വസിക്കുകയില്ല. ചൈനയ്‌ക്ക്‌ അതൊരു അധിക പ്രശ്‌നമാവും. അങ്ങനെ സംഭവിക്കാന്‍ സാധ്യതയുണ്ട്‌. `ദലൈലാമ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക