Image

പാര്‍ലമെന്റ് കാലന്മാര്‍ക്കിരിക്കാനുള്ള ഇടമല്ല; ജനങ്ങളുടെ ഉള്ളറിയണ പോരാട്ടമാണ്'

Published on 19 March, 2019
പാര്‍ലമെന്റ് കാലന്മാര്‍ക്കിരിക്കാനുള്ള ഇടമല്ല; ജനങ്ങളുടെ ഉള്ളറിയണ പോരാട്ടമാണ്'

കൊച്ചി: വടകരയില്‍ പി ജയരാജനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരന്‍ മത്സരിക്കും. അപ്രതീക്ഷിതമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസുകാരും ഞെട്ടി. ഇത് പല നേതാക്കന്‍മാരും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. ജയരാജനെതിരെ മത്സരിക്കുന്നത് കായും ഖായും ഗായും അല്ല ജയരാജാ..മുരളീധരനാണ്. കെ കരുണാകരന്റെ മകന്‍ മുരളീധരനാണെന്ന് ഷാഫി പറമ്ബില്‍ എംഎല്‍എ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇരുട്ടിന്റെ മറവില്‍ ആളെ തീര്‍ക്കണ കളിയല്ലിത് .10-12 ലക്ഷം ജനങ്ങളുടെ ഉള്ളറിയണ പോരാട്ടമാണ്. അല്ലെങ്കിലും പാര്‍ലിമെന്റ് കാലന്മാര്‍ക്കിരിക്കാനുള്ള ഇടമല്ല.വടകരയിലെ ജനങ്ങള്‍ വിവേകത്തോടെ വിധിയെഴുതുമെന്ന് ഷാഫി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മണിക്കൂറുകള്‍ നീണ്ട രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊടുവില്‍ കെ മുരളീധരനെ വടകരയില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. നിരവധി പേരുകള്‍ പരിഗണിച്ച ശേഷമാണ് അപ്രതീക്ഷിതമായി മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളും മികച്ച സ്ഥാനാര്‍ഥി വേണമെന്ന് ആവശ്യപ്പെട്ടതോടെ നേതൃത്വം സമ്മര്‍ദത്തിലായി. ലീഗും ആര്‍എംപിയും മികച്ച സ്ഥാനാര്‍ഥി എന്ന ആവശ്യം ഉന്നയിച്ചു. മുല്ലപ്പള്ളിയുടെ പേരില്‍ തുടങ്ങി വിദ്യ ബാലകൃഷ്ണന്‍, ബിന്ദു കൃഷ്ണ, വിഎം സുധീരന്‍, അഡ്വ പ്രവീണ്‍കുമാര്‍ എന്നിവരിലൂടെ നീങ്ങിയ ചര്‍ച്ചയാണ് ഒടുവില്‍ കെ മുരളീധരന്‍ എന്ന പേരിലേക്ക് എത്തിയത്.

പി ജയരാജനെതിരെ ദുര്‍ബലനായ സ്ഥാനാര്‍ഥിയാണെങ്കില്‍ വടകരയില്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകും എന്ന സാഹചര്യവും ഉടലെടുത്തിരുന്നു. ജയരാജനെ പരാജയപ്പെടുത്താനായി ആര്‍എംപി പോലും യുഡിഎഫിനെ പിന്തുണക്കാന്‍ തീരുമാനിച്ചതോടെ നേതൃത്വത്തിന് സമ്മര്‍ദമേറി. ഒടുവില്‍ ഉമ്മന്‍ചാണ്ടിയുടെ ഇടപെടലാണ് മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നാണ് റിപ്പര്‍ട്ടുകള്‍. മുന്‍ കോഴിക്കോട് എംപി കൂടിയാണ് മുരളീധരന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക