Image

`വിനോദവും വിജ്‌ഞാനവും' (സുധീര്‍ പണിക്കവീട്ടില്‍)

Published on 19 April, 2012
`വിനോദവും വിജ്‌ഞാനവും' (സുധീര്‍ പണിക്കവീട്ടില്‍)
ഈ പംക്‌തിയില്‍ നിങ്ങള്‍ വായിക്കുന്ന ഫലിത കഥകളും, നേരമ്പോക്കുകളും, വിജ്‌ഞാന ശകലങ്ങളും ഇംഗ്ലീഷ്‌ വാരികകളില്‍ വായിച്ചതാകാം. എന്നാല്‍ ആവര്‍ത്തന വിരസത ഇല്ലാതിരിക്കാന്‍ അവയെ ലേഖകന്‍ അദ്ദേഹത്തിന്റെ സ്വന്തം ഭാവനയിലും ഭാഷയിലും ഇവിടെ പുനരാവിഷ്‌കരിക്കുകയാണ്‌ മൊഴി മുത്തുകള്‍ ലേഖകന്‍ ഇംഗ്ലീഷില്‍ നിന്നും നേരിട്ട്‌ വിവര്‍ത്തനം ചെയ്‌തതാണ്‌. -പത്രാധിപര്‍.


പ്രശസ്‌തരുടെ അന്ത്യമൊഴികള്‍:

റഷ്യയിലെ സ്‌റ്റാര്‍ ചക്രവര്‍ത്തി അലക്‌സാണ്‌ഡര്‍ `എത്ര മനോഹരമായ ദിവസം'

ബ്രിട്ടിഷ്‌ പ്രധാനമന്ത്രി സര്‍ ഹെന്റിി ക്യംബെല്‍ -`ഇത്‌ എന്റെ അവസാനമല്ല' മധുരവും ഗൗരവുമായ ഒരു ചിന്ത എന്നിലേക്ക്‌ വീണ്ടും വീണ്ടും വരുന്നു. ഞാനെന്റെ വീടിനോട്‌ വളരെ അടുത്താണ്‌ മുമ്പത്തേക്കാളും.

ഇംഗ്ലീഷ്‌ നടനും നാടകരചയിതാവുമായ സ്ര്‌ നോയന്‍ കോവസ്‌ `ശുഭരാത്രി, പ്രിയമുള്ളവരെ നാളെ കാണാം.'

നോബല്‍ ജേതാവ്‌ മാഡം ക്യൂറി: വേദന മാറാനുള്ള ഒരു ഇഞ്ചക്ഷന്‍ എടുക്കട്ടെ എന്നു ചോദി;റ;പ്പോള്‍ `എനിക്കിനി അതിന്റെ ആവശ്യമില്ല'.

റോബിന്‍സന്‍ ക്രൂസ്സോയുടെ ഗ്രന്ഥകാരനായ ഇംഗ്ലീഷ്‌ എഴുത്തുകാരന്‍ ഡാനിയല്‍ ഡിഫൊ `ക്രുസ്‌തന്‍ ജീവിതത്തില്‍ നന്നായി ജീവിക്കുന്നതാണോ, നന്നായി മരിക്കുന്നതാണോ കൂടുതല്‍ ബുദ്ധിമുട്ട്‌ എന്ന്‌ എനിക്കറിഞ്ഞുകൂട.

സര്‍ വില്യം വാര്‍ഡ്‌ ഹെന്റ്രി: കുടുംബക്കരോട്‌ പറയാന്‍ എന്തെങ്കിലുമുണ്ടോ എന്നു ചോദിച്ചപ്പോള്‍ ഒന്നുമില്ല - തമ്മില്‍ തമ്മില്‍ സ്‌നേഹിക്കുക എന്നു പറയുകയല്ലാതെ.


കൊച്ച്‌ കൊച്ച്‌ ചോദ്യങ്ങള്‍


ഒരാളുടെ ജീവിതത്തില്‍ എത്ര ജന്മദിനങ്ങള്‍ ഉണ്ട്‌.

ഒരു കൃഷിക്കാരന്‌ 17 ആടുകളുണ്ടായിരുന്നതില്‍ ഒമ്പെതെണ്ണം ഒഴിച്ച്‌ എല്ലാം ചത്തുപോയി. അയാള്‍ക്ക്‌ എത്ര ആടുകള്‍ ബാക്കി ഉണ്ട്‌.

വടക്കെ അമേരിക്കയിലെ എപ്പോഴും പിന്നാക്കം മാറിക്കൊണ്ടിരിക്കുന്ന പ്രസിദ്ധമായ ലാന്റ്‌മാര്‍ക്ക്‌.

ആരാണ്‌ ഞാന്‍? സത്യം മാത്രം പുറത്തുകാട്ടുന്ന, കാണുന്നത്‌ അതേപോലെ കാണിക്കുന്ന പലേ ആകൃതിയിലും വലുപ്പത്തിലുമുള്ള?

മുറിച്ച്‌ കളഞ്ഞാല്‍ വീണ്ടും പൊടിച്ച്‌ വരുന്നു. എന്നാല്‍ പ്രതീക്ഷിച്ചിരിക്കാതെ ഒരിക്കലും തിരിച്ച്‌ വരാത്ത വിധം അത്‌ അപ്രത്യക്ഷമാകുന്നു.


ഉത്തരങ്ങള്‍: ഒന്നു മാത്രം. പിന്നെയുള്ളതെറിാം വാര്‍ഷികങ്ങള്‍ 2. ഒമ്പത്‌ 3. നയാഗ്ര വെള്ള;റ;ാട്ടം. ലക്ഷ കണക്കിനു ഗ്യാലന്‍ വെള്ളം ഒഴുകുന്നത്‌കൊണ്ട്‌ പ്രതിവര്‍ഷം രണ്ടടിയോളം വക്കിടിഞ്ഞുകൊണ്ടിരിക്കുന്നു. 4. കണ്ണാടി. 5. മുടി


മൊഴിമുത്തുകള്‍

നല്ല വക്കീല്‍ ചീത്ത അയല്‍ക്കാരനാണ്‌.

മരം നശിക്കുന്നതിനുമുമ്പ്‌ ഇലകള്‍ കൊഴിയുന്നു.

പണത്തെക്കുറിച്ച്‌്‌ ദൈവം എന്തു ചിന്തിക്കുന്നു എന്നറിയാന്‍ ദൈവം അതു കൊടുത്തിട്ടുള്ളവരെ നോക്കുക.

സാഹചര്യങ്ങള്‍ മാറുന്നതനുസരിച്ച അഭിപ്രായങ്ങളില്‍ വരുന്ന ഭേദഗതിക്ക്‌ ന്യായീകരണമുണ്ട്‌.

പണത്തിനു വാങ്ങാന്‍ കഴിയാത്ത ഒന്നുണ്ട്‌ അതാണു ദാരിദ്ര്യം.

ശാസ്‌ത്രം എപ്പോഴും തെറ്റുന്നു. അതു ഒരിക്കലും ഒരു പ്രശ്‌നം പരിഹരിക്കുന്നില്ല.
കുറഞ്ഞത്‌ പത്തെണ്ണം കൂടുതല്‍ സൃഷ്‌ടിക്കുന്നു.

വിശക്കുന്നവനു ദൈവത്തെ ആരാധിക്കുവാനോ അയല്‍ക്കാരനെ സ്‌നേഹിക്കുവാനോ കഴിയുകയില്ല.

ജീവിതത്തിന്റെ ആദ്യ പകുതിയില്‍ അത്‌ ആസ്വദിക്കാനുള്ള കഴിവ്‌ ഉണ്ടായിരിക്കുകയും അതിനു അവസരം ഇല്ലാതിരിക്കുകയുമാണണ്‌. രണ്ടാമത്തെ പകുതിയില്‍ അവസരങ്ങള്‍ ഉണ്ടാകുന്നു പക്ഷെ കഴിവ്‌ നഷ്‌ടപ്പെടുന്നു.

ക്ഷമ സ്വര്‍ഗ്ഗത്തിലേക്കുള്ള താക്കോലാകുന്നു.

പ്രായം മൂലം പുരുഷനെ ആകര്‍ഷിക്കാനുള്ള സൗന്ദര്യം നഷ്‌ടപ്പെടുമ്പോള്‍ സ്‌ത്രീ ഈശ്വരനു നേരെ തിരിയുന്നു.

വളരെ ബുദ്ധിയും അറിവും ഉള്ള ഒരു മനുഷ്യനോട്‌ ഒരാള്‍ ചോദിച്ചു. എല്ലാ കാര്യങ്ങളേയും കുറിച്ച്‌ നിങ്ങള്‍ക്കെങ്ങനെ ഇത്രയും അറിവുണ്ടായി. ഉത്തരംഃ എനിക്കറിയാത്ത കാര്യങ്ങളെക്കുറിച്ച്‌ ചോദിച്ചറിയാന്‍ ഒരിക്കലും ലജ്‌ജയോ, ഭയമോ, ഇല്ലാതിരുന്നത്‌കൊണ്ട്‌.

മാലാഖമാരെപോലും അസൂയപ്പെടുത്തുന്ന രണ്ട്‌ മന്ദസ്‌മിതങ്ങള്‍ സ്‌ത്രീക്കുണ്ടത്രെ. ഒന്ന്‌ വാക്കുകള്‍ ഉച്ചരിക്കാതെ പ്രിയമുള്ളവനെ സ്വീകരിക്കുന്ന മന്ദഹാസം. രണ്ട്‌, ഒരമ്മയുടെ സ്‌നേഹം ഉറപ്പാക്കി കൊണ്ട്‌ ആദ്യത്തെ കണമണിയുടെ മേല്‍ ചൊരിയുന്ന പ്രകാശമാനമായ മന്ദ്‌സ്‌മിതം.

സമുദായത്തില്‍ നാല്‌ തരക്കാരുണ്ട്‌. ഒന്ന്‌ പ്രേമിക്കുന്നവര്‍, ഉയര്‍ച്ച ആഗ്രഹിക്കുന്നവര്‍, നിരീക്ഷകര്‍, വിഡ്‌ഢികള്‍. ഇവരില്‍ ഏറ്റവും സന്തോഷവാന്മാര്‍ വിഡ്‌ഢികളാണു.


യഹൂദരുടെ ഇടയില്‍ പ്രചാരത്തിലുള്ള നേരമ്പോക്കുകള്‍

ദൈവം നോഹയോട്‌ അരുളിചെയ്‌തു - ശുദ്ധിയുള്ള സകല മൃഗങ്ങളില്‍ നിന്നും ആണും പെണ്ണുമായി ഏഴേഴും ശുദ്ധിയില്ലാത്ത മൃഗങ്ങളില്‍ നിന്നും ആണും പെണ്ണുമായി ഈരണ്ടും ആകാശത്തിലെ പറവകളില്‍ നിന്നും പൂവ്വനും പിടയുമായി ഏഴേഴും ഭൂമിയിലൊക്കെയും സന്തതി ശേഷിച്ചിരിക്കേണ്ടതിനു നീ ചേര്‍ത്തുകൊള്ളണം. എന്നാല്‍ ദൈവം പറയാതിരുന്ന ജീവിയുടെ പേരെന്ത്‌?

ഭക്‌തനായ ഒരു ജൂതന്‍ ചായ കുടിക്കുന്നതിനു മുമ്പ്‌ എന്തു ചെയ്യും.?

മോസ്സസ്സിനു സുഖമില്ലായ്‌മ തോന്നിയപ്പോള്‍ ദൈവം എന്തു കൊടുത്തു.?

നിങ്ങളെ വേദനിപ്പിക്കാതെ ദുഃഖിപ്പിക്കാതെ കരയിപ്പിക്കുന്ന ആള്‍?

ലോകത്തിലെ എല്ലാ മനുഷ്യരും ഒരേ സമയം കാക്ക കരയുന്നത്‌ കേട്ടത്‌ എപ്പോള്‍?

എല്ലാ ഭാഷകളും സംസാരിക്കാന്‍ കഴിവുള്ളത്‌ ആര്‍ക്കാണ്‌്‌?

ഒരാളെ ഒഴിവാക്കാനുള്ള എളുപ്പ വഴി.?


ഉത്തരങ്ങള്‍: മത്സ്യം, വായ തുറക്കുന്നു, രണ്ട്‌ ടാബ്‌ലെറ്റുകള്‍, ഉള്ളി, നോഹയുടെ പെട്ടകത്തില്‍ വച്ച്‌, പ്രതിധ്വനി, അയാള്‍ പണക്കാരനാണെങ്കില്‍ വായ്‌പ്പ വാങ്ങുക, പണമില്ലാത്തവനാണെങ്കില്‍ വായ്‌പ്പ കൊടുക്കുക.


നര്‍മ്മ കഥ

നടന്നു ക്ഷീണിച്ച ഒരു വഴിപോക്കന്‍ വഴിയരുകില്‍ കണ്ട മരത്തിലെ പഴം പറിക്കാന്‍ കയറി. മരത്തിനു സാമാന്യത്തിലേറെ ഉയരം ഉണ്ടായിരുന്നതുകൊണ്ട്‌ അദ്ദേഹം ദൈവത്തോട്‌ പ്രാര്‍ഥിച്ചു. ദൈവമെ ഇയ്യുള്ളോന്‌്‌ മരത്തിന്റെ മുകളില്‍ വരെ കയറിപ്പറ്റി പഴം പറിക്കാന്‍ സാധിക്ലാല്‍ കിട്ടുന്നതില്‍ പകുതി നിനക്ക്‌ തന്നേക്കാമേ. മരത്തിന്റെ പകുതി ദൂരം കയറിക്കഴിഞ്ഞപ്പോള്‍ അയാള്‍ക്ക്‌ തോന്നി പകുതിപ്പഴം ദൈവത്തിനു കൊടുക്കേണ്ടതില്ലെന്നു. അയാള്‍ വീണ്ടും കയറി. മരത്തിന്റെ ഉച്ചിയില്‍ എത്തി പഴം പറിച്ചുകൊണ്ടിരുന്നപ്പോള്‍ പറഞ്ഞു. `ഞാന്‍ ഇവിടം വരെ ബുദ്ധിമുട്ടി കയറി. ഈ ഉണക്കപ്പഴം പറിച്ചതില്‍ ഒരു പങ്ക്‌ ദൈവത്തിനു കൊടുക്കേണ്ട യാതൊരു ആവശ്യവുമില്ല. ഇതു പറഞ്ഞു തീരുന്നതിനുമുമ്പ്‌ അയാള്‍ മരത്തില്‍ നിന്നും താഴെ വീണു. നിലത്ത്‌ വീണ ജാള്യതയോടെ മേല്‍പ്പോട്ട്‌ നോക്കി അദ്ദേഹം ദൈവത്തോട്‌ പറഞ്ഞു. `ഇത്ര തിടുക്കം വേണ്ടിയിരുന്നില്ല. ഞാനങ്ങനെ പറഞ്ഞെങ്കിലും എന്തെങ്കിലും നിനക്ക്‌ തരുമായിരുന്നു. ഇപ്പോള്‍ ദേ നീ അതും ഇല്ലാതാക്കി.

തുടരും........
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക