Image

മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ്‌ പാര്‍ട്ടിയില്‍ നിന്ന്‌ രാജിവെച്ചു; കോണ്‍ഗ്രസ്സിന്‌ തിരിച്ചടി

Published on 19 March, 2019
മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ്‌ പാര്‍ട്ടിയില്‍ നിന്ന്‌ രാജിവെച്ചു; കോണ്‍ഗ്രസ്സിന്‌ തിരിച്ചടി

മുംബൈ: മകന്‍ ബിജെപിയില്‍ ചേര്‍ന്നതിന്‌ പിന്നാലെ മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ്‌ കോണ്‍ഗ്രസ്സ്‌ പാര്‍ട്ടിയില്‍ നിന്ന്‌ രാജിവെച്ചു. രാധാകൃഷ്‌ണ വിഖെ പാട്ടീലാണ്‌ പാര്‍ട്ടി വിട്ടത്‌. മകന്‌ പിന്നാലെ രാധാകൃഷ്‌ണയും ബിജെപിയില്‍ ചേരുമെന്ന്‌ വാര്‍ത്തകള്‍ വന്നിരുന്നു.

ഇത്തരമൊരു സാദ്ധ്യത നിലനില്‍ക്കെയാണ്‌ രാധാകൃഷ്‌ണയുടെ രാജിയെന്നത്‌ ഏറെ ശ്രദ്ധേയമാണ്‌. മഹാരാഷ്ട്രയിലെ മുതിര്‍ന്ന നേതാവായ രാധാകൃഷ്‌ണയുടെ രാജി ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്‌.

രാധാകൃഷ്‌ണ വിഖെ പാട്ടീലിന്റെ മകന്‍ സുജയ്‌ വിഖെ പാട്ടീല്‍ കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ ബിജെപിയില്‍ ചേര്‍ന്നിരുന്നു. അതേസമയം സുജയ്‌ വിഖെ പാട്ടീല്‍ അഹമ്മദ്‌നഗര്‍ ലോക്‌സഭാമണ്ഡലത്തില്‍ നിന്ന്‌ ബിജെപി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക