Image

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വിസാ ചട്ടത്തില്‍ ഇളവ് നല്‍കാതെ യു.കെ

Published on 19 March, 2019
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വിസാ ചട്ടത്തില്‍ ഇളവ് നല്‍കാതെ യു.കെ
ന്യൂഡല്‍ഹി: ബ്രിട്ടണില്‍ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വിസാ ചട്ടങ്ങളില്‍ നല്‍കുന്ന ഇളവ്  ഇന്ത്യക്കാര്‍ക്ക് ലഭിക്കില്ല. ഇതുമായി ബന്ധപ്പെട്ട് യു.കെ. ഗവണ്മെന്റ് പുറത്തിറക്കിയ പുതുക്കിയ 'ലോ റിസ്‌ക്' പട്ടികയില്‍ ഇന്ത്യയ്ക്ക് ഇടം നേടാനായില്ല. ബ്രസീലും കസാഖ്‌സ്താനുമുള്‍പ്പെടെ പുതുതായി 26 രാജ്യങ്ങള്‍ പട്ടികയിലേക്ക് ചേര്‍ത്തപ്പോഴും ഇന്ത്യ പുറത്തുതന്നെയാണുള്ളത്. 

2018ല്‍ പുറത്തിറക്കിയ പട്ടിയില്‍ ചൈനയെ ഉള്‍പ്പെടുത്തിയപ്പോഴും ഇന്ത്യ പട്ടികയ്ക്ക് പുറത്തുതന്നെയായിയിരുന്നു. അനധികൃത കുടിയേറ്റക്കാരെ ബ്രിട്ടണില്‍നിന്ന് തിരിച്ചുവിളിക്കാന്‍ ഇന്ത്യ വിസമ്മതിച്ചതാണ് പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിനു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ലോ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടണില്‍ ഉന്നതവിദ്യാഭ്യാസത്തിനുള്ള വിസാ നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിക്കാനാകും. മാര്‍ച്ച് 29ന് യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടണ്‍ പുറത്താകുന്നതോടെ പുതിയ വിസാനയം പ്രാബല്യത്തില്‍ വരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക