Image

പാര്‍ട്ടി എവിടെ മത്സരിക്കണമെന്ന് പറയുന്നുവോ അവിടെ സ്ഥാനാര്‍ത്ഥിയായി നില്‍ക്കും; കണ്ണന്താനം

Published on 20 March, 2019
പാര്‍ട്ടി എവിടെ മത്സരിക്കണമെന്ന് പറയുന്നുവോ അവിടെ സ്ഥാനാര്‍ത്ഥിയായി നില്‍ക്കും; കണ്ണന്താനം

കൊച്ചി: പാര്‍ട്ടി എവിടെ മത്സരിക്കണമെന്ന് പറയുന്നുവോ അവിടെ സ്ഥാനാര്‍ത്ഥിയായി നില്‍ക്കുമെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. സ്വന്തമായി മണ്ഡലം തിരഞ്ഞെടുക്കാനുള്ള അവസരം തനിക്ക് ഇല്ലെന്നും പാര്‍ട്ടി പറയുന്നത് അനുസരിക്കുക എന്ന കാര്യം മാത്രമേ മുന്നില്‍ ഉള്ളുവെന്നും കണ്ണന്താനം പറയുന്നു.

തനിക്ക് പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് കണ്ണന്താനം നേരത്തെ പാര്‍ട്ടിയെ അറിയിച്ചിരുന്നു. എന്നാല്‍, സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ളവര്‍ പത്തനംതിട്ടയ്ക്കായി രംഗത്തെത്തിയതോടെ മണ്ഡലത്തില്‍ കണ്ണന്താനത്തിനുള്ള സാധ്യത ഇല്ലാതാവുകയായിരുന്നു.

ഇപ്പോള്‍ കെ.സുരേന്ദ്രനാകും പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയെന്ന് ഏകദേശ ധാരണയായിട്ടുണ്ട്. കേരളത്തിലെ സ്ഥാനാര്‍ഥികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്.

എന്നാല്‍ പത്തനംതിട്ട മാറി എറണാകുളത്ത് തന്നെ പരിഗണിക്കുന്നെന്ന കാര്യം മാധ്യമങ്ങളിലൂടെ മാത്രമാണ് താനും അറിഞ്ഞതെന്ന് അല്‍ഫോണ്‍സ് പറയുന്നു. തനിക്ക് മത്സരിക്കാന്‍ താല്‍പര്യമില്ലായിരുന്നെന്നും പാര്‍ട്ടി ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക