Image

തെരഞ്ഞെടുപ്പില്‍ പിന്തുണ ആവശ്യപ്പെട്ട് എന്‍എസ്‌എസ് ആസ്ഥാനത്ത് പോകില്ലെന്ന് ഇന്നസെന്റ്

Published on 20 March, 2019
തെരഞ്ഞെടുപ്പില്‍ പിന്തുണ ആവശ്യപ്പെട്ട് എന്‍എസ്‌എസ് ആസ്ഥാനത്ത് പോകില്ലെന്ന് ഇന്നസെന്റ്

ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ പിന്തുണ ആവശ്യപ്പെട്ട് എന്‍എസ്‌എസ് ആസ്ഥാനത്ത് പോകില്ലെന്ന് ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റ്.എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാണാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രാദേശികമായി പരിചയമുള്ള എന്‍എസ്‌എസ് ഭാരവാഹികളെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചങ്ങനാശ്ശേരിക്ക് ഇപ്പോള്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ല. ഞങ്ങളുടെ ചില പിതാക്കന്‍മാരെ കാണാന്‍ പോകും ആലഞ്ചേരി പിതാവിനെയും ഞങ്ങളുടെ ബിഷപ്പിനെയും കാണും. കഴിഞ്ഞ വര്‍ഷവും കണ്ടിരുന്നു. അസുഖ ബാധിതനായി കിടന്നപ്പോള്‍, അന്ന് ഞാന്‍ എംപിയല്ല, ആരുമല്ല ആ സമയത്ത് എന്നെ വന്നുകണ്ട ആളാണ് മാര്‍ക്രിസോസ്റ്റം തീരുമേനി. അദ്ദേഹത്തെയും കാണുമെന്നും ഇന്നസെന്റ് പറഞ്ഞു.

പണ്ടുകാലത്ത് അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന് പറയുമ്ബോള്‍ ക്രിസ്ത്യാനികള്‍ക്ക് ഭയങ്കര പേടിയുണ്ടായിരുന്നു, അതൊക്കെ പോയി. നമ്മുടെ ആളുകള്‍ക്കും ബുദ്ധിവച്ചു. എന്ത് കൊടുത്താലും അവര്‍ക്കിപ്പോള്‍ അറിയാം,അവിടെയാണ് അവര്‍ നോക്കുക. നല്ല ആവേശമുള്ള ആളുകള്‍ക്ക് അരിവാള്‍ ചുറ്റിക നക്ഷത്രം കാണുമ്ബോള്‍ കുറച്ചുകൂടി ആവേശം വരും സിപിഎം ചിഹ്നത്തില്‍ മത്സരിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക