കാവല്ക്കാരന് കള്ളനാണെന്ന മുദ്രാവാക്യം :കോണ്‍ഗ്രസ് പ്രചാരണത്തിന് എതിരെ മോദി
Published on 20 March, 2019
ന്യൂഡല്‍ഹി: കാവല്ക്കാരന് കള്ളനാണെന്ന
മുദ്രാവാക്യം രാജ്യത്തിന് അപകടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ
സെക്യൂരിറ്റി ഗാര്‍ഡുമാരുടെ പരിപാടിയില്‍ സംസാരിക്കുമ്ബോഴാണ് മോദി
കോണ്‍ഗ്രസിന്റെ മുദ്രാവാക്യത്തിനെതിരെ രംഗത്തെത്തിയത്.
രാജ്യത്തെ
മുഴുവന്‍ കാവല്‍ക്കാരോട് താന്‍ ക്ഷമ ചോദിക്കുന്നു. ചില ആളുകള്‍ അവരുടെ വ്യക്തി
താത്പര്യങ്ങള്‍ക്കായി കാവല്ക്കാരന് കള്ളനാണെന്ന മുദ്രാവാക്യം
ഉയര്‍ത്തുകയാണെന്ന് മോദി പറഞ്ഞു. 25 ലക്ഷം സെക്യൂരിറ്റി ഗാര്‍ഡുമാരെ ഓഡിയോ
കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
കഴിഞ്ഞ ഞായറാഴ്ച
ഞാനും കാവല്‍ക്കാരനാണെന്ന മുദ്രാവാക്യത്തിന് മോദി തുടക്കമിട്ടിരുന്നു.
തുടര്‍ന്ന് ബി.ജെ.പി നേതാക്കള്‍ ട്വിറ്ററില്‍ ചൗക്കിദാര്‍ എന്ന് ചേര്‍ത്ത് പേര്മാറ്റിയിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല