Image

സംഝോത എക്‌സ്‌പ്രസ്സ്‌ സ്‌ഫോടന കേസ്‌ : അസീമാനന്ദ ഉള്‍പ്പടെ നാലു പ്രതികളെയും വെറുതെ വിട്ടു

Published on 20 March, 2019
സംഝോത എക്‌സ്‌പ്രസ്സ്‌ സ്‌ഫോടന കേസ്‌ : അസീമാനന്ദ ഉള്‍പ്പടെ നാലു പ്രതികളെയും വെറുതെ വിട്ടു


സംഝോത ട്രെയിന്‍ സ്‌ഫോടനക്കേസില്‍ മുഖ്യപ്രതി അസീമാനന്ദയടക്കം നാല്‌ പ്രതികളെയും എന്‍.ഐ.എ കോടതി വെറുതെ വിട്ടു.
. ഹരിയാനയിലെ പാനിപത്തിനടുത്ത്‌ വെച്ചായിരുന്നു സ്‌ഫോടനം. 

സ്‌ഫോടനത്തില്‍ മരിച്ച 68 പേരില്‍ ഭൂരിഭാഗം പേരും പാകിസ്ഥാന്‍ പൗരന്‍മാരായിരുന്നു. ഗൂഢാലോചന ഉള്‍പ്പടെ ഇവര്‍ക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന്‌ കഴിഞ്ഞില്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ കോടതി വിധി. ആക്രമണം നടന്ന്‌ 12 വര്‍ഷത്തിന്‌ ശേഷമാണ്‌ വിധി വരുന്നത്‌.

ഗുജറാത്ത്‌ കലാപകാലത്ത്‌ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണത്തിന്‌ മറുപടി നല്‍കാനാണ്‌ സ്‌ഫോടനത്തിന്‌ ആസൂത്രണം നല്‍കിയതെന്നാണ്‌ ആരോപണമുയര്‍ന്നിരുന്നത്‌. 

രാജ്യത്തെ ഹിന്ദു തീവ്രവാദത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്ന കേസിലാണിപ്പോള്‍ ഒരു ഹിന്ദു സന്യാസി കൂടിയായ അസീമാനന്ദുള്‍പ്പടെയുള്ള പ്രതികളെ വെറുതെ വിട്ട്‌ വിധി വന്നിരിക്കുന്നത്‌.

2010ല്‍ അസീമാനന്ദ ഉള്‍പ്പെടെയുള്ളവരെ എന്‍ഐഎ അറസ്റ്റ്‌ ചെയ്‌തിരുന്നു. സ്‌ഫോടനത്തില്‍ അസീമാനന്ദയ്‌ക്ക്‌ പുറമേ ഹിന്ദുസംഘടനാപ്രവര്‍ത്തകരായ സുനില്‍ ജോഷി, രാമചന്ദ്ര കല്‍സാംഗാര, സന്ദീപ്‌ ഡാങ്കെ, ലോകേഷ്‌ ശര്‍മാനന്ദ്‌, കമാല്‍ ചൗഹാന്‍ എന്നിവര്‍ പങ്കാളികളാണെന്നാണ്‌ എന്‍ഐഎ കണ്ടെത്തിയത്‌.

ആകെ എട്ട്‌ പ്രതികളാണ്‌ കേസിലുള്ളത്‌. ഇതില്‍ നാല്‌ പേരെ മാത്രമാണ്‌ പിടികൂടാനായത്‌. മുഖ്യ സൂത്രധാരനായ സുനില്‍ ജോഷി 2007-ല്‍ കൊല്ലപ്പെട്ടു. 3 പ്രതികളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക