Image

നീരവ് മോദിക്ക് കൂട്ടായി ദാവൂദ് ഇബ്രഹാമിന്‍റെ കൂട്ടുകാരന്‍

കല Published on 20 March, 2019
നീരവ് മോദിക്ക് കൂട്ടായി ദാവൂദ് ഇബ്രഹാമിന്‍റെ കൂട്ടുകാരന്‍

സാമ്പത്തിക തട്ടിപ്പുകേസില്‍ ലണ്ടനില്‍ പിടിയിലായ നീരവ് മോദിക്ക് ജയിലില്‍ കൂട്ടിന് കിട്ടിയിരിക്കുന്നത് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹാമിന്‍റെ വലംകൈയ്യായ ജാബിര്‍ മോത്തി. പാകിസ്താന്‍കാരനായ മോത്തിയെ അമേരിക്കയ്ക്ക് കൈമാറുന്നതിനായി ലണ്ടനിലെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. 
നിരവ് മോദിക്ക് മാര്‍ച്ച് 29 വരെയാണ് ജയിലില്‍ കഴിയേണ്ടി വരുക. നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടനിലെ കോടതി തള്ളിയതിനെ തുടര്‍ന്നാണ് അറസ്റ്റിലായത്. 
കള്ളപ്പള്ളം വെളുപ്പില്‍ കേസുമായി ബന്ധപ്പെട്ട് ഇന്ത്യ നല്‍കിയ പരാതി പരിഗണിച്ച് നീരവ് മോദിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ചാണ് സ്കോട്ട്ലന്‍ഡ് യാര്‍ഡ് പോലീസ് നീരവിനെ അറസ്റ്റ് ചെയ്തത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക