Image

ബിഷപ്പിനേയും പോള്‍ തേലക്കാടിനേയും പ്രതി ചേര്‍ത്ത സംഭവം: അപലപിച്ച് വൈദികര്‍

Published on 20 March, 2019
ബിഷപ്പിനേയും പോള്‍ തേലക്കാടിനേയും പ്രതി ചേര്‍ത്ത സംഭവം: അപലപിച്ച് വൈദികര്‍

അങ്കമാലി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന കേസില്‍ എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോട്ടത്തിനേയും ഫാ.പോള്‍ തേലക്കാടിനെയും പ്രതി ചേര്‍ത്ത സംഭവത്തില്‍ അപലപിച്ച് വൈദികര്‍. വൈദികരുടെ മേഖലാ ഓണ്‍ഗോയിംഗ് ഫോര്‍മേഷന്‍ യോഗത്തില്‍ അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്, അതിരൂപതയിലെ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചു വിശീദീകരണം നല്‍കുകയും ചെയ്തു. 

കര്‍ദ്ദിനാളിനെതിരെ വ്യാജരേഖ ചമച്ചതില്‍ ആകെ മൂന്നു കേസുകളാണ് നിലനില്‍ക്കുന്നത്. ഒന്നാം പ്രതിയാക്കി കഴിഞ്ഞ ദിവസം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആദ്യ കേസില്‍ കര്‍ദ്ദിനാള്‍ വിരുദ്ധരായ സംഘടനാ പ്രവര്‍ത്തകരും, രണ്ടാം കേസില്‍ തേലക്കാടും, മാര്‍ മനത്തോടത്തും, മൂന്നാം കേസില്‍ പോള്‍ തേലക്കാടുമാണ് പ്രതികള്‍. ഫാ. ജോബി മാപ്രക്കാവില്‍ നല്‍കിയ പരാതിയിലാണ് നിര്‍ണായക നീക്കം. എറണാകുളംഅങ്കമാലി അതിരൂപതയിലെ പിആര്‍ഒ ഫാ.പോള്‍ കരേടന്‍ പുറത്തിറക്കിയ വൈദികര്‍ക്കായി പുറത്തിറക്കിയ അറിയിപ്പിലാണ്  ബിഷപ്പിന്റെ വിശദീകരണവും വ്യക്തമാക്കിയിരിക്കുന്നത്.

എറണാകുളംഅങ്കമാലി അതിരൂപതയിലെ പിആര്‍ഒ ഫാ.പോള്‍ കരേടന്‍ വൈദികര്‍ക്കായി പുറത്തിറക്കിയ അറിയിപ്പിന്‍െ്‌റ<യൃ /> പൂര്‍ണരൂപം: 

ചേര്‍ത്തല, പള്ളിപ്പുറം, വൈക്കം ഫൊറോനകളിലെ വൈദികരുടെ മേഖലാ ഓണ്‍ഗോയിംഗ് ഫോര്‍മേഷന്‍ യോഗത്തില്‍ അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്, അതിരൂപതയിലെ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചു വിശീദീകരിച്ചു. സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച വ്യാജരേഖകളുമായി ബന്ധപ്പെട്ടു ഫാ. പോള്‍ തേലക്കാട്ടിനെ ഒന്നാം പ്രതിയും തന്നെ രണ്ടാം പ്രതിയുമാക്കി കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതു ഖേദകരമാണെന്നു പിതാവ് പറഞ്ഞു. സഭയും അതിരൂപതയും ശാന്തമായി മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ ഇതുപോലെ ഒരു സംഭവം ഉണ്ടായതിലുള്ള ദുഖവും രോഷവും വൈദികര്‍ രേഖപ്പെടുത്തി. തന്റെ കൈയിലെത്തിയ രേഖകള്‍ പിതാവിനു മുന്നില്‍ കൊടുത്ത ഫാ. തേലക്കാട്ടിനെ കുറ്റക്കാരനായി അവതരിപ്പിച്ച രീതി അപലപനീയമാണെന്നും വൈദികര്‍ പറഞ്ഞു.

ഇന്നു വൈകുന്നേരം നടക്കുന്ന സഭയുടെ പെര്‍മനന്റ് സിനഡില്‍ ഓണ്‍ഗോയിംഗ് ഫോര്‍മേഷന്‍ യോഗത്തിലെ വൈദികരുടെ വികാരം അറിയിക്കുമെന്നു ബിഷപ് മനത്തോടത്ത് വ്യക്തമാക്കി. സിനഡിന്റെ തീരുമാനങ്ങള്‍ വൈദികരെ അറിയിക്കും. തുടര്‍ന്നുവരുന്ന മേഖലാ ഓണ്‍ഗോയിംഗ് ഫോര്‍മേഷന്‍ യോഗങ്ങളിലും താന്‍ മുഴുവന്‍ സമയം പങ്കെടുത്തു വൈദികരുമായി അശയവിനിമയം നടത്തുന്നതാണെന്നും ബിഷപ് മാര്‍ മനത്തോടത്ത് വ്യക്തമാക്കി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക