Image

ഹോളി പ്രമാണിച്ച്‌ ഇന്ന്‌ ഓഹരി വിപണിയ്‌ക്ക്‌ അവധി

Published on 21 March, 2019
ഹോളി പ്രമാണിച്ച്‌ ഇന്ന്‌ ഓഹരി വിപണിയ്‌ക്ക്‌ അവധി


മുംബൈ: ഇന്ന്‌ ഓഹരി വിപണിയ്‌ക്ക്‌ അവധി. ഹോളി പ്രമാണിച്ചാണ്‌ ഓഹരി വിപണിയ്‌ക്ക്‌ അവധി പ്രഖ്യപിച്ചിരിക്കുന്നത്‌. ഫോറെക്‌സ്‌, കമ്മോഡിറ്റി, ഡെറ്റ്‌ വിപണികള്‍ക്കും ഇന്ന്‌ അവധിയാണ്‌.

ഇന്നലെ സെന്‍സെക്‌സ്‌ 77 പോയന്റ്‌ ഉയര്‍ന്ന്‌ 38441ലും നിഫ്‌റ്റി 14 പോയന്റ്‌ നേട്ടത്തില്‍ 11546ലുമാണ്‌ വ്യാപാരം നടന്നത്‌.

ഇന്നലെ ഇന്ത്യബുള്‍സ്‌ ഹൗസിങ്‌, ഇന്‍ഫോസിസ്‌, ഹിന്‍ഡാല്‍കോ, വിപ്രോ, വേദാന്ത, ഡോ.റെഡ്ഡീസ്‌ ലാബ്‌, ടെക്‌ മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ്‌, എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക