Image

സൗദിയില്‍ നിന്നെത്തിച്ച യുവാവിന്റെ മൃതദേഹം മാറി; നാട്ടിലെത്തിയത്‌ ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം

Published on 21 March, 2019
സൗദിയില്‍ നിന്നെത്തിച്ച യുവാവിന്റെ മൃതദേഹം മാറി; നാട്ടിലെത്തിയത്‌ ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം

കോന്നി: വിദേശത്ത്‌ മരിച്ച യുവാവിന്റെ മൃതദേഹത്തിന്‌ പകരം നാട്ടിലെത്തിയത്‌ ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം . കോന്നി കുമ്മണ്ണൂര്‍ സ്വദേശി റഫിഖ്‌ ആണ്‌ ഹൃദയാഘാതം മൂലം ഇന്നലെ സൗദിയില്‍ മരിച്ചത്‌.

ഫെബ്രുവരി 27നാണ്‌ റഫീഖ്‌ സൌദി അറേബ്യയില്‍ മരണപ്പെട്ടത്‌. നടപടികള്‍ക്കു ശേഷം ഇന്നലെ വൈകുന്നേരമാണ്‌ സൌദി എയര്‍ലൈന്‍ വിമാനത്തില്‍ റഫീഖിന്റെ മൃതദേഹം എത്തിയത്‌. മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങുകയും കോന്നിയിലെ വീട്ടില്‍ എത്തിക്കുകയും ചെയ്‌തു

സംസ്‌ക്കാര ചടങ്ങുകള്‍ക്കായി ശവപ്പെട്ടി തുറന്നപ്പോഴാണ്‌ മൃതദേഹം മാറിപ്പോയതായി മനസിലായത്‌.

ഇതോടെ വിവരം പോലീസില്‍ അറിയിച്ചു. പോലീസിന്റെ നേതൃത്വത്തില്‍ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍ എത്തിച്ചു. ഈ മൃതദേഹം സൌദിയിലേക്ക്‌ തിരികെ കൊണ്ടുപോയി റഫീഖിന്റെ മൃതദേഹം തിരികെയെത്തിക്കണമെങ്കില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യമാണ്‌.

ആശുപത്രിയില്‍വെച്ച്‌ മൃതദേഹം എംബാം ചെയ്യുന്നതിനിടെയാകാം മൃതദേഹം മാറിപ്പോയതെന്ന്‌ പോലീസ്‌ പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക