Image

ഭീകരരെ നേരിടാന്‍ അത്യാധുനിക മിസൈലുകളുമായി പോര്‍വിമാനങ്ങള്‍ അതിര്‍ത്തിയിലേയ്‌ക്ക്‌

Published on 21 March, 2019
ഭീകരരെ നേരിടാന്‍ അത്യാധുനിക മിസൈലുകളുമായി പോര്‍വിമാനങ്ങള്‍ അതിര്‍ത്തിയിലേയ്‌ക്ക്‌

ന്യൂഡല്‍ഹി : ഇന്ത്യന്‍ അതിര്‍ത്തിയില്‍ ലേസര്‍ ബോംബുകളും മിസൈലുകളും നിറച്ച ഡ്രോണുകളെ പാകിസ്‌താന്‍ വിന്യസിപ്പിച്ച സാഹചര്യത്തില്‍ ഇന്ത്യയുടെ കൂടുതല്‍ പോര്‍വിമാനങ്ങള്‍ അതിര്‍ത്തിയിലേയ്‌ക്ക്‌ പറക്കാന്‍ ഒരുങ്ങുന്നു.

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ എഫ്‌ 16 പോര്‍വിമാനങ്ങളുമായി പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ്‌ വ്യോമസേനയുടെ പുതിയ നീക്കം. ഇന്ത്യന്‍ അതിര്‍ത്തിയോട്‌ ചേര്‍ന്നുള്ള പരിശീലന കേന്ദ്രങ്ങളും മറ്റും ഭീകരര്‍ കൂടുതല്‍ പടിഞ്ഞാറേക്ക്‌ മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്‌.

ഇവിടങ്ങളിലെ കൃത്യമായ ലക്ഷ്യങ്ങളില്‍ കടന്നാക്രമിക്കാന്‍ പുതിയ മിസൈലുകള്‍ വേണ്ടതുണ്ടെന്നാണ്‌ വ്യോമസേന ആവശ്യപ്പെട്ടിരിക്കുന്നത്‌. കൂടുതല്‍ അത്യാധുനിക ആയുധങ്ങള്‍ വേണമെന്നും വ്യോമസേന ആവശ്യപ്പെട്ടിട്ടുണ്ട്‌.

പാക്കിസ്ഥാനിലെ ഫെഡറലി അഡ്‌മിനിസ്‌ട്രേറ്റഡ്‌ ട്രൈബല്‍ ഏരിയയിലേക്കാണ്‌ ബാലാക്കോട്ട്‌ വ്യോമാക്രമണത്തിന്‌ ശേഷം ഭീകരര്‍ പ്രവര്‍ത്തനം മാറ്റിയിരിക്കുന്നത്‌. ഇന്ത്യന്‍ വ്യോമസേനയുടെ പെട്ടെന്നുള്ള ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനാണ്‌ ഭീകരര്‍ ഈ നീക്കം നടത്തിയതെന്നാണ്‌ കരുതപ്പെടുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക