Image

മനോഹര്‍ പരീക്കറുടെ വിലാപയാത്രയില്‍ മോഷണ ശ്രമം : 12 പേര്‍ പിടിയില്‍

Published on 21 March, 2019
മനോഹര്‍ പരീക്കറുടെ വിലാപയാത്രയില്‍ മോഷണ ശ്രമം : 12 പേര്‍ പിടിയില്‍

പനജി: തിങ്കളാഴ്ച പനജി നഗരത്തിലൂടെ അന്തരിച്ച മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ഭൗതികശരീരം സംസ്കാരത്തിന്‌ വിലാപയാത്രയായി കൊണ്ടുപോകുമ്ബോള്‍ മോഷണശ്രമത്തിന് 12 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

മൊബൈല്‍ മോഷണം, പോക്കറ്റടി, ചെയിന്‍ തട്ടിപ്പറിക്കല്‍ എന്നിങ്ങനെ 35-ഓളം കേസുകളാണ് പനജി പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ കഴിഞ്ഞദിവസം 12 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്തപ്പോള്‍ ഇവര്‍ കുറ്റം സമ്മതിച്ചത്രേ. ആയിരക്കണക്കിന് ജനങ്ങള്‍ വിലാപയാത്രയില്‍ വന്നതിനാല്‍ ആള്‍ക്കൂട്ടത്തിനിടയില്‍ ഇവരെ തിരിച്ചറിയാനും കഴിഞ്ഞില്ല. നഷ്ടപ്പെട്ട സാധനങ്ങളെല്ലാം ഇവരുടെ കൈയില്‍നിന്ന്‌ കിട്ടിയില്ലെന്നും പോലീസ് വ്യക്തമാക്കി .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക