Image

ജേക്കബ് തോമസ് രാജിവെച്ചേക്കും

Published on 21 March, 2019
ജേക്കബ് തോമസ് രാജിവെച്ചേക്കും

തിരുവനന്തപുരം: സസ്‌പെന്‍ഷനില്‍ കഴിയുന്ന കേരള കേഡര്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസ് രാജിവെച്ചേക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ നിന്ന് മത്സരിക്കുന്നതിനായാണ് ജേക്കബ് തോമസ് രാജിവെയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കിഴക്കമ്ബലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി -20 മുന്നണിക്ക് വേണ്ടിയാണ് അദ്ദേഹം ചാലക്കുടിയില്‍ മത്സരിക്കുന്നത്.

ജനസേവനം മാത്രമായിരുന്നു മനസില്‍. എന്നാല്‍ ഈ തീരുമാനം എടുത്തുചാടി എടുത്തതല്ല. സിവില്‍ സര്‍വീസ് ഏറെ ആഗ്രഹിച്ച്‌ ലഭിച്ചതാണ്. അതിലൂടെ ലക്ഷ്യമിട്ടത് ജനസേവനം മാത്രമാണ്. ജോലി രാജിവച്ച ശേഷമായിരിക്കും രാഷ്ട്രീയ പ്രവേശനം. സര്‍വീസിലിരുന്ന സമയത്ത് പലരും തന്നെ ജോലി ചെയ്യാന്‍ സമ്മതിച്ചില്ലന്നും അദേഹം പറഞ്ഞു.

ഓഖി ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രസംഗിച്ചതിന്റെ പേരിലാണ് ജേക്കബ് തോമസിനെ ആദ്യമായി സസ്‌പെന്‍ഡ് ചെയ്യുന്നത്. പിന്നീട് സംസ്ഥാന സര്‍ക്കാരിനെ പുസ്തകത്തിലൂടെ വിമര്‍ശിച്ചുവെന്ന് ആരോപിച്ച്‌ ആറ് മാസത്തിന് ശേഷം വീണ്ടും സസ്‌പെന്‍ഡ് ചെയ്തു. തുറമുഖ ഡയറക്ടറായിരിക്കെ ക്രമക്കേടുകള്‍ നടത്തിയതിന്റെ പേരിലുള്ള അന്വേഷണത്തിന്റെ പേരില്‍ മൂന്നാമതും സസ്‌പെന്‍ഷന്‍ ലഭിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക