Image

കുഞ്ഞിനെ ഉപേക്ഷിച്ച യുവതിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Published on 21 March, 2019
കുഞ്ഞിനെ ഉപേക്ഷിച്ച യുവതിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

പാലക്കാട്: സിപിഎം ഓഫീസില്‍ പീഡനത്തിനിരയായെന്ന പരാതി നല്കിയ യുവതിക്കെതിരേ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.പെണ്‍കുട്ടി നവജാത ശിശുവിനെ ഉപേക്ഷിച്ചതിനാണ് യുവതിക്കെതിരേ പോലീസ് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്.

മണ്ണൂരില് ചോരക്കുഞ്ഞിനെ വീട്ടുപറമ്ബില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ടു പോലീസ് നടത്തിയ അന്വേഷണം ഒടുവില്‍ കുഞ്ഞിന്റെ അമ്മയിലെത്തുകയും പിന്നീട് പീഡനം സംബന്ധിച്ച്‌ വെളിപ്പെടുത്തലുകളിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുകയുമായിരുന്നു.

ചെര്‍പ്പുളശേരി ഏരിയ കമ്മിറ്റി ഓഫീസില്‍ വച്ച്‌ യുവജനസംഘടനാ പ്രവര്‍ത്തകന്‍ പീഡിപ്പിച്ചതായാണ് യുവതി ആരോപിക്കുന്നത്. ഇരുവരും പ്രദേശത്തെ കോളേജ് വിദ്യാര്‍ഥികളായിരുന്നുവെന്നും കോളേജ് മാഗസിന്‍ തയ്യാറാക്കുന്നതിനായാണ് പാര്‍ട്ടി ഓഫീസിലെത്തിയതെന്നാണ് വിവരം. പാര്‍ട്ടിയുടെ ഏരിയാ കമ്മറ്റി ഓഫീസില്‍ യുവജനസംഘടനയ്ക്കായി പ്രത്യേക മുറിയുണ്ട്. ഇവിടെ വെച്ചാണ് പീഡനം നടന്നതെന്നാണ് യുവതി ആരോപിക്കുന്നത്. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത ഇവര്‍ പാര്‍ട്ടി ഓഫീസില്‍ എത്തിയതെന്തിനെന്ന് അറിയില്ലെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക